Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈഭക്ഷണങ്ങള്‍ പ്രത്യുല്‍പാദന വ്യവസ്ഥയെ ഉത്തേജിപ്പിക്കും!

ഈഭക്ഷണങ്ങള്‍ പ്രത്യുല്‍പാദന വ്യവസ്ഥയെ ഉത്തേജിപ്പിക്കും!

സിആര്‍ രവിചന്ദ്രന്‍

, ശനി, 26 നവം‌ബര്‍ 2022 (18:18 IST)
വിവാഹ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുണ്ടാകാതിരിക്കുന്നത് വേദനാജനകമായ കാര്യമാണ്. നിരവധി കാര്യങ്ങള്‍ ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും പ്രമേഹവും ഉള്ള പുരുഷന്മാര്‍ക്ക് പിതാവാകാന്‍ കുറച്ച് പാടാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഭക്ഷണരീതിയും ലൈംഗിക ശേഷിയും ജീവിത ശൈലിയുമൊക്കെ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. 
 
പ്രത്യുല്‍പാദന വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഭക്ഷണങ്ങള്‍ക്ക് ശേഷിയുണ്ട്. ഉള്ളിയും ഇഞ്ചിയും വായ്‌നാറ്റത്തിന് കാരണമാകുമെങ്കിലും ഇവ ശരീരത്തിന്റെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ലൈംഗിക ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതേസമയം മുളകും കുരുമുളകും രക്തയോട്ടം വര്‍ധിപ്പിച്ച് രക്തസമ്മര്‍ദ്ദം കുറയ്ച്ച് നീര്‍വീക്കം ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഇതെല്ലാം പ്രത്യുല്‍പാദന വ്യവസ്ഥയെ സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്‌സിനിടെ മൂത്രശങ്ക, കൂടുതലും സ്ത്രീകളില്‍; പേടിക്കേണ്ടത് ഉണ്ടോ?