Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപ്പലണ്ടി ദിവസവും കഴിക്കാറുണ്ടോ, മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്!

കപ്പലണ്ടി ദിവസവും കഴിക്കാറുണ്ടോ, മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്!

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ഓഗസ്റ്റ് 2023 (08:24 IST)
നിലക്കടല അഥവാ കപ്പലണ്ടി ദിവസവും നിശ്ചിത അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. വൈറ്റമിനുകളും മിനറല്‍സും ന്യൂട്രീന്‍സും ആന്റി ഓക്‌സിഡന്റുകളുമാണ് നിലക്കടലയില്‍ ഉള്ളത്. ഇവയെല്ലാം വലിയ തോതില്‍ ഊര്‍ജ്ജദായകമാണ്.
 
മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്. പച്ചക്കറികളില്‍ സോയാബീന്‍സില്‍ മാത്രമാണ് നിലക്കടലയിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഉള്ളത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയും ഹൃദയധമനികള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കാനു നിലക്കടല ഏറെ സഹായകരമാണ്. കുടാതെ പ്രോട്ടീനുകളുടെ കലവറ കൂടിയാണ് ഇത്. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ശരീരവളര്‍ച്ചയ്ക്ക് അത്യുത്തമമാണ്.
 
നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തില്‍ നന്നായി കുതിര്‍ത്ത് അരച്ച് മൂന്നിരട്ടി പാലില്‍ നേര്‍പ്പിച്ചാല്‍ നിലക്കടലപ്പാല്‍ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്. ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകള്‍ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാര്‍ത്തവം എന്നിവയുള്ളപ്പോള്‍ നിലക്കടലയോ നിലക്കടലയുല്‍പ്പന്നങ്ങളോ കഴിക്കുന്നത് നല്ലതാണെന്ന് പഠനം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഭക്ഷണങ്ങൾ നിങ്ങൾ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്