ഫംഗസിന്റെ ഉറവിടമാണ് തലയിണ; ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

രോഗാണുക്കള്‍ പ്രവേശിച്ച തലയിണ മൂലം മുഖക്കുരു, അലര്‍ജി, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും

രേണുക വേണു
ചൊവ്വ, 17 ജൂണ്‍ 2025 (20:50 IST)
ഉറങ്ങുമ്പോള്‍ നമുക്ക് അത്യാവശ്യമായി വേണ്ടതാണ് തലയിണ. എന്നാല്‍ അശ്രദ്ധയോടെ തലയിണ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഇടയ്ക്കിടെ രോഗങ്ങള്‍ വരും. തലയിണ പലപ്പോഴും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. തലയിണയില്‍ പൊടിപടലങ്ങള്‍, രോഗാണുക്കള്‍ എന്നിവ പ്രവേശിക്കാന്‍ സാധ്യത കൂടുതലാണ്. തലയിണയിലെ പൊടിപടലങ്ങള്‍ പലരിലും അലര്‍ജികള്‍ക്ക് കാരണമാകുന്നു. 
 
രോഗാണുക്കള്‍ പ്രവേശിച്ച തലയിണ മൂലം മുഖക്കുരു, അലര്‍ജി, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും. തലയിണകളില്‍ പൂപ്പലും ഫംഗസും വളരാന്‍ സാധ്യത കൂടുതലാണ്. ഉറങ്ങുമ്പോള്‍ വിയര്‍ക്കുന്നതും വായില്‍ നിന്ന് ഉമിനീര്‍ ഒഴുകുന്നതുമാണ് തലയിണയിലെ ഫംഗസിനു കാരണം. തലയിണയില്‍ ഈര്‍പ്പം തട്ടാതെ എപ്പോഴും ശ്രദ്ധിക്കണം. 
 
ആഴ്ചയില്‍ ഒരിക്കല്‍ തലയിണ വെയില്‍ കൊള്ളിക്കുക. രണ്ടാഴ്ച കൂടുമ്പോള്‍ തലയിണ കവര്‍ ഡിറ്റര്‍ജെന്റ് ഉപയോഗിച്ചു കഴുകണം. ദുര്‍ഗന്ധമുള്ള തലയിണ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ ഉപയോഗിക്കരുത്. തലയിണയും ബെഡ് ഷീറ്റും നന്നായി തട്ടി കുടഞ്ഞതിനു ശേഷം മാത്രം ഉറങ്ങാന്‍ കിടക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി മരുന്നുകള്‍ നല്ലതാണ്

രാത്രി ഉറങ്ങുമ്പോള്‍ പെട്ടെന്ന് നെഞ്ചുവേദന വന്നിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അവഗണിക്കരുത്

പ്രായമായ രക്ഷകര്‍ത്താക്കള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പൈല്‍സ് ഉള്ളവര്‍ കട്ടിയുള്ള പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

അടുത്ത ലേഖനം
Show comments