ഗര്‍ഭിണിയാകാന്‍ ഏത് സമയത്താണ് ലൈംഗികബന്ധം വേണ്ടത്?
എപ്പോഴാണ് ഈ ഓവുലേഷന്‍ പിരീഡ് എന്നറിയുമോ?
ഗര്‍ഭിണിയാകാന്‍ ബന്ധപ്പെടേണ്ട ശരിയായ സമയം ഏതാണെന്ന് അറിയുമോ? സ്ത്രീകളില്‍ അണ്ഡ വിസര്‍ജനം നടക്കുന്ന സമയത്ത് കൃത്യമായ ബന്ധപ്പെടല്‍ നടക്കുമ്പോഴാണ് ഗര്‍ഭിണിയാകാന്‍ കൂടുതല്‍ സാധ്യത. ഓവുലേഷന്‍ പിരീഡ് എന്നാണ് ഇതിനെ അറിയപ്പെടുക. ഈ സമയത്തെ ബന്ധപ്പെടല്‍ ഗര്‍ഭ ധാരണത്തിനു കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതാണ്.
എപ്പോഴാണ് ഈ ഓവുലേഷന്‍ പിരീഡ് എന്നറിയുമോ? ആര്‍ത്തവത്തിനു ശേഷം വരുന്ന 12 മുതല്‍ 16 ദിവസം വരെയാണ് സ്ത്രീകളില്‍ അണ്ഡ വിസര്‍ജനം നടക്കുന്നത്. ഈ സമയത്ത് ബന്ധപ്പെടുമ്പോള്‍ അത് ഗര്‍ഭ ധാരണത്തിനു സഹായിക്കും. അതുപോലെ തന്നെ ഗര്‍ഭധാരണം ഒഴിവാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഈ സമയത്ത് ബന്ധപ്പെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
ഓവുലേഷന്‍ പിരീഡ് രക്ത പരിശോധനയിലൂടെ മനസിലാക്കാം. ഓവുലേഷന്‍ കിറ്റുകളും ഇന്ന് ലഭ്യമാണ്.