Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

ഗര്‍ഭിണികള്‍ ഈ ഫ്രൂട്ട്‌സ് കഴിക്കരുതെന്ന് പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ?

പഴുത്ത പപ്പായ, പൈനാപ്പിള്‍ എന്നിവയും ഗര്‍ഭകാലത്ത് കഴിക്കാം

Pregnant can eat all fruits

രേണുക വേണു

, ചൊവ്വ, 14 ജനുവരി 2025 (13:12 IST)
ഗര്‍ഭകാലത്ത് ഈന്തപ്പഴം, പൈനാപ്പിള്‍, പപ്പായ എന്നിവ കഴിക്കുന്നത് ദോഷമാണെന്ന് പൊതുവെ വിശ്വാസമുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഒരു അടിത്തറയുമില്ലാത്ത പ്രചരണം ആണിത്. ഗര്‍ഭകാലത്ത് ഇവ കഴിക്കുന്നതു കൊണ്ട് ഒരു ദോഷവും ഇല്ല. ശരീരത്തിനു ആവശ്യമായ വിറ്റാമിനുകളും മിനറല്‍സും ധാരാളം അടങ്ങിയ ഫ്രൂട്ട്സാണ് ഇവ. 
 
അയേണ്‍, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയ ഫ്രൂട്ട്സാണ് ഈന്തപ്പഴം. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ഈന്തപ്പഴം കഴിച്ചിരിക്കണം. അയേണ്‍ അപര്യാപ്തത മൂലമുള്ള അനീമിയയെ പ്രതിരോധിക്കാന്‍ ഈന്തപ്പഴത്തിനു സാധിക്കും. രക്ത ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പൊട്ടാസ്യവും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. 
 
പഴുത്ത പപ്പായ, പൈനാപ്പിള്‍ എന്നിവയും ഗര്‍ഭകാലത്ത് കഴിക്കാം. രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന ഫ്രൂട്ട്സാണ് പപ്പായ. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റ്സ് എന്നിവയും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യുന്ന ഫ്രൂട്ട്സാണ് പൈനാപ്പിള്‍. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും പൈനാപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപയോഗിക്കുന്ന പാല്‍ പരിശുദ്ധമാണോയെന്ന് എങ്ങനെ മനസിലാക്കാം