Webdunia - Bharat's app for daily news and videos

Install App

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാല്‍ ചോറ് ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു

രേണുക വേണു
വെള്ളി, 9 മെയ് 2025 (14:05 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. പ്രഭാത ഭക്ഷണമായി പോലും ചോറ് കഴിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. യഥാര്‍ഥത്തില്‍ മൂന്ന് നേരവും ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു അത്ര ഗുണം ചെയ്യില്ല. ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാല്‍ ചോറ് ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു. അതിവേഗം ദഹിക്കുന്ന ഭക്ഷണം കൂടിയാണ് ചോറ്. ഊര്‍ജ്ജം നഷ്ടപ്പെടുന്ന ഭാരമേറിയ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ രാവിലെ ചോറ് കഴിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ ശരീരം ഊര്‍ജ്ജം നഷ്ടപ്പെടുന്ന ജോലിയില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ രാവിലെ ചോറ് കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് നില അമിതമായി ഉയരും. ഇത് പ്രമേഹത്തിനു കാരണമാകുന്നു. അതുകൊണ്ടാണ് അമിതമായി ചോറ് കഴിക്കരുതെന്ന് പറയുന്നത്. 
 
പ്രമേഹമുള്ളവര്‍ ഒരു കാരണവശാലും രാവിലെ ചോറ് കഴിക്കരുത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും രാവിലെ ചോറ് ഒഴിവാക്കണം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളുമാണ് പ്രഭാതഭക്ഷണമായി കഴിക്കേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 12 മസ്തിഷ്‌ക ജ്വര കേസുകള്‍; കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു

അടുത്ത ലേഖനം
Show comments