Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹ രോഗിയാണോ? നെല്ലിക കഴിക്കൂ

വിറ്റാമിന്‍ സിയുടെ അംശം ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍

Gooseberry good for diabetic patience

രേണുക വേണു

, ശനി, 12 ഏപ്രില്‍ 2025 (17:00 IST)
ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന നെല്ലിക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാന്‍ നെല്ലിക്ക സഹായിക്കും. ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഫലമാണ് നെല്ലിക്ക.
 
വിറ്റാമിന്‍ സിയുടെ അംശം ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. വിറ്റാമിന്‍ ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു. 
 
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു. ധമനികളിലും സിരകളിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. ഹൃദയാരോഗ്യത്തിനും ആരോഗ്യകരമായ രക്തചംക്രമണത്തിനും സഹായിക്കും. വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Heat Rash: ദേഹത്ത് പൗഡറിട്ടാല്‍ ചൂടുകുരു കുറയുമോ?