Webdunia - Bharat's app for daily news and videos

Install App

സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഏഴ് ഭാഗങ്ങള്‍; ഇവിടങ്ങളില്‍ സ്പര്‍ശിക്കുന്നത് അവരെ മറ്റൊരു ലോകത്ത് എത്തിക്കും

Webdunia
തിങ്കള്‍, 14 ഫെബ്രുവരി 2022 (16:17 IST)
മനുഷ്യ ശരീരം ഒട്ടേറെ നിഗൂഢതകളുടെ കലവറയാണ്. അതില്‍ സ്ത്രീ ശരീരത്തിന് ജൈവപരമായി ഒട്ടേറെ പ്രത്യേകതകളുണ്ട്. ലൈംഗിക ബന്ധത്തില്‍ പുരുഷനേക്കാള്‍ കരുതലും പരിഗണനയും ആവശ്യമുള്ളത് സ്ത്രീകള്‍ക്കാണ്. പരസ്പരമുള്ള മനസിലാക്കലും സമ്മതം വാങ്ങലുമാണ് ലൈംഗികബന്ധങ്ങളേയും മറ്റെല്ലാ ബന്ധങ്ങളേയും സുന്ദരമാക്കുന്നത്.

പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ സ്പര്‍ശനങ്ങള്‍ക്കും ആലിംഗനത്തിനും വലിയ പ്രാധാന്യമുണ്ട്. സ്ത്രീ ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഒരുപോലെയല്ല സ്പര്‍ശനങ്ങളോട് പ്രതികരിക്കുക. ചില ഭാഗങ്ങള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആണ്. സെക്‌സിനു മുന്‍പുള്ള ഫോര്‍പ്ലേയില്‍ ഇത്തരം സെന്‍സിറ്റീവ് ആയ സ്ത്രീ ശരീരത്തിലെ ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഏഴ് ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
 
1. ചെവി 
 
ആരും അധികം ശ്രദ്ധ കൊടുക്കാത്തതും എന്നാല്‍ സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗവുമാണ് ചെവി. ചെവികള്‍ക്ക് അകത്തും പുറത്തും ധാരാളം ഞരമ്പുകളും സെന്‍സറി റിസ്പറ്ററുകളും ഉണ്ട്. അതുകൊണ്ട് തന്നെ ചെവികളില്‍ തൊടുന്നതും തലോടുന്നതും ചുംബിക്കുന്നതും സ്ത്രീകളെ അതിവേഗം ഉത്തേജിപ്പിക്കും. സ്ത്രീകളില്‍ ഇത് സന്തോഷം ജനിപ്പിക്കുന്നു. പങ്കാളിയുടെ ചെവിയില്‍ പതുക്കെ ഊതുകയോ ചെവിയില്‍ വളരെ മൃദുവായി കടിക്കുകയോ ചെയ്യുന്നത് അവരെ ഉത്തേജിപ്പിക്കുന്നു. 
 
2. വിരല്‍ത്തുമ്പും കൈപ്പത്തിയും 
 
സ്ത്രീകളുടെ വിരലുകളുടെ അഗ്ര ഭാഗവും കൈപ്പത്തിയും ഏറെ സെന്‍സിറ്റീവ് ആയവയാണ്. കൈപ്പത്തിയില്‍ നിങ്ങളുടെ കൈ വച്ച് വിരലുകള്‍ പരസ്പരം കോര്‍ത്ത് കണ്ണില്‍ നോക്കി ഇരിക്കുന്നത് മാനസികമായി ഏറെ സന്തോഷിപ്പിക്കും. കൈപ്പത്തിയില്‍ ഇക്കിളിപ്പെടുത്തുന്നതും വിരല്‍ത്തുമ്പുകളില്‍ ചുംബിക്കുന്നതും സ്ത്രീകളെ ഉത്തേജിപ്പിക്കും. വിരല്‍ത്തുമ്പുകള്‍ കടിക്കുന്നതും ഫോര്‍പ്ലേയില്‍ നല്ലതാണ്. 
 
3. മുലക്കണ്ണുകള്‍ 
 
മുലക്കണ്ണുകളില്‍ തൊടുകയോ ചുംബിക്കുകയോ ചെയ്യുമ്പോള്‍ സ്ത്രീകളില്‍ അതിവേഗം ഉത്തേജനം സംഭവിക്കും. മുലക്കണ്ണുകളിലെ രതിക്രീഡകള്‍ സ്ത്രീയുടെ ജനനേന്ദ്രിയ സെന്‍സറി കോര്‍ട്ടക്‌സിലേക്ക് അതിവേഗം സിഗ്നലുകള്‍ നല്‍കും. ലിംഗ സംഭോഗത്തിനു സ്ത്രീ മാനസികമായും ശാരീരികമായും തയ്യാറാകുന്നത് ഇതിലൂടെയാണെന്ന് മെഡിക്കല്‍ ജേണലുകളില്‍ പറയുന്നു. മുലക്കണ്ണുകളില്‍ നൂറുകണക്കിനു നാഡി അഗ്രങ്ങള്‍ ഉള്ളതിനാല്‍ അവ അതിവേഗ ഉത്തേജനത്തിനു കാരണമാകുന്നു. 
 
4. തുടയിടുക്ക് 
 
വജൈനയ്ക്ക് അടുത്തായതിനാല്‍ തുടയിടുക്കുകള്‍ സെന്‍സിറ്റീവ് ഭാഗമാണ്. തുടയിടുക്കുകളില്‍ സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും ലൈംഗികമായി ഉത്തേജിപ്പിക്കും. തുടയിടുക്കുകളിലൂടെ വിരലുകള്‍ ഓടിക്കുന്നത് ഫോര്‍പ്ലേയില്‍ പ്രധാനപ്പെട്ട കാര്യമാണ്. 
 
5. ക്ലിറ്റോറിസ് 
 
സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ഭാഗമാണ് ക്ലിറ്റോറിസ്. ഏകദേശം 8,000 ത്തോളം നാഡീ അഗ്രങ്ങളുടെ അവസാനമാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാല്‍ ആനന്ദത്തിന്റെ പരമ കേന്ദ്രമെന്നാണ് ക്ലിറ്റോറിസ് അറിയപ്പെടുന്നത്. വിരലുകള്‍, നാവ്, വൈബ്രേറ്റര്‍ എന്നിവയെല്ലാം ഉപയോഗിച്ച് ക്ലിറ്റോറിസ് ഉത്തേജനം സാധ്യമാക്കാവുന്നതാണ്. 
 
6. എ-സ്‌പോട്ട് 
 
ജി-സ്‌പോട്ട് പോലെ വളരെ ആനന്ദം നല്‍കുന്ന സെന്‍സിറ്റീവ് ഭാഗമാണ് എ-സ്‌പോട്ട്. യോനിയുടെ തുടക്ക ഭാഗത്ത് തന്നെയാണ് എ-സ്‌പോട്ട് സ്ഥിതി ചെയ്യുന്നത്. നാഡി വ്യൂഹങ്ങളാല്‍ നിറഞ്ഞ സ്ഥലമാണിത്. യോനിയുടെ തുടക്ക ഭാഗത്ത് താഴ്ന്ന ഭാഗത്തായാണ്. 
 
7. കാല്‍പ്പാദം 
 
സ്ത്രീകളുടെ കാല്‍പ്പാദത്തിനു താഴെ സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും ഏറെ ആനന്ദകരമാണ്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. ലൈംഗിക ബന്ധത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കാന്‍ കാല്‍പ്പാദങ്ങളില്‍ ചുംബിക്കുന്നത് സഹായിക്കും. കാലുകള്‍ മസാജ് ചെയ്തു കൊടുക്കുന്നതും നല്ല കാര്യമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ പലരും ആവർത്തിക്കുന്ന ചില തെറ്റുകൾ

കുളിക്കുമ്പോള്‍ ദേഹത്ത് ഉരയ്ക്കാറുണ്ടോ?

ചായയും കാപ്പിയും ചൂടോടെ കുടിച്ചാൽ ക്യാൻസർ വരുമോ?

തണുപ്പുകാലമായതിനാല്‍ പുറത്തിറങ്ങാന്‍ മടിയാണോ, ആരോഗ്യപ്രശ്‌നങ്ങളുടെ എണ്ണത്തിന് കണക്കുണ്ടാകില്ല!

ചര്‍മത്തില്‍ വരള്‍ച്ചയോ, പ്രോട്ടീന്റെ കുറവാകാം!

അടുത്ത ലേഖനം
Show comments