Publish Date: Tue, 01 Feb 2022 (14:16 IST)
Updated Date: Tue, 01 Feb 2022 (14:18 IST)
പൂവമ്പഴം മികച്ച ഉത്തേജനം നല്‍കുന്ന പഴവര്‍ഗമാണെന്നാണ് റിപ്പോര്‍ട്ട്. ധാരാളം പോഷകാംശവും വിറ്റമിനുകളും അടങ്ങുന്ന പൂവന്‍ പഴം ഉത്സാഹവും ആത്മവിശ്വാസവുമൊക്കെ വര്‍ധിപ്പിക്കുന്ന തരത്തില്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. അതുപോലെ തന്നെ ഏത്തപ്പഴം കഴിക്കുന്നതും നല്ലതാണ്, ലിംഗത്തിന് ബലം വര്‍ദ്ധിപ്പിക്കുന്നതിനും ഉന്മേഷം പകരുന്നതിനും ഇത് സഹായിക്കും.
പൊട്ടസ്യം, ഫോസ്ഫറസ് കാത്സ്യം, വിറ്റമിന്‍ ഇ, ഫോളിക് ആസിഡ് ഇവകൊണ്ടു സമ്പുഷ്ടമായ ശതാവരി പുഴുങ്ങിക്കഴിച്ചാല്‍ ലൈംഗികബന്ധത്തിനും മൂഡ് നല്‍കും എന്നുമാണ് വിവരം. ഇളം പച്ചനിറമുള്ള, വണ്ണം കുറഞ്ഞ ശതാവരിത്തണ്ടുകളാണ് പങ്കാളികള്‍ കഴിക്കേണ്ടത്. ഷെല്‍ഫിഷ് കഴിക്കുന്നത് ആണിന്റെയും പെണ്ണിന്റേയും ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുമെന്നും. ബൈവാല്‍വ് മൊളസ്‌ക്കുകള്‍ സിങ്കിനാല്‍ സമ്പന്നമാണ്. സിങ്ക് ടെസ്റ്റോസ്റ്റോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.