Webdunia - Bharat's app for daily news and videos

Install App

ചായ തിളപ്പിക്കുമ്പോള്‍ ചെയ്യുന്ന മണ്ടത്തരം

തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികള്‍ക്കുണ്ട്

രേണുക വേണു
ശനി, 20 ജൂലൈ 2024 (14:50 IST)
മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ചായയും കാപ്പിയും. ദിവസവും രണ്ട് ഗ്ലാസ് ചായയെങ്കിലും നമ്മള്‍ കുടിക്കും. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലവും മലയാളികള്‍ക്കുണ്ട്. അതേസമയം നമ്മള്‍ പലപ്പോഴും ചായ ഉണ്ടാക്കുന്നത് തെറ്റായ രീതിയിലാണ്. 
 
തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികള്‍ക്കുണ്ട്. യഥാര്‍ഥത്തില്‍ ഇതിന്റെ ആവശ്യം ഇല്ല. ചായപ്പൊടി കൂടുതല്‍ നേരം തിളപ്പിക്കുന്നത് ചായയ്ക്ക് കയ്പ്പ് രുചി വരാന്‍ കാരണമാകും. മാത്രമല്ല ചായപ്പൊടി കൂടുതല്‍ നേരം തിളപ്പിച്ചാല്‍ അമിതമായ അളവില്‍ കഫീന്‍ ഉത്പാദിപ്പിക്കപ്പെടും. കഫീന്‍ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് ഉറക്കക്കുറവ്, തലവേദന, ദഹനപ്രശ്നം എന്നിവയ്ക്ക് കാരണമാകുമെന്ന് അറിയാമല്ലോ. അതുകൊണ്ട് ചായപ്പൊടി അധികം തിളപ്പിക്കരുത്. 
 
ചായപ്പൊടി ചേര്‍ത്ത ഉടനെ തന്നെ ഗ്യാസ് ഓഫ് ചെയ്യണം. ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്നത് അത്ര നല്ല കാര്യമല്ല. ചായപ്പൊടി ചേര്‍ത്ത ശേഷം രണ്ട് മിനിറ്റ് പാത്രം മൂടിവെയ്ക്കുക. അപ്പോള്‍ ചായപ്പൊടി വെള്ളത്തില്‍ നന്നായി ചേര്‍ന്നിട്ടുണ്ടാകും. അതുപോലെ തന്നെ ചായ ഉണ്ടാക്കാന്‍ എപ്പോഴും പുതിയ വെള്ളം ഉപയോഗിക്കണം. നേരത്തെ തിളപ്പിച്ച് വെച്ച വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ കുഴഞ്ഞു പോകുന്നുണ്ടോ? പരിഹാരമുണ്ട്

എല്ലാ രാത്രിയിലും 2 ബദാം വീതം കഴിക്കു; അത്ഭുതപ്പടുത്തുന്ന അഞ്ച് ആരോഗ്യഗുണങ്ങള്‍

പുതിയ കൊവിഡ് ആര്‍ക്കാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്

നമ്മുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ സിമ്പിള്‍ ടെസ്റ്റ്; യൂറോളജിസ്റ്റ് ഡോ. പര്‍വേസ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments