ചര്‍മ്മ രോഗങ്ങളില്‍ നമ്മളില്‍ ഏറെ അലോസരപ്പെടുത്തുന്നതും മാനസികമായിപ്പോലും തളര്‍ത്തുന്നതുമായ ഒരു അസുഖമാണ് ചുണങ്ങ്, ചര്‍മ്മ സൌന്ദര്യം നഷ്ടപ്പെടുന്നു എന്ന ബോധ്യം ചിലരെ വിഷാദത്തിലേക്ക് പോലും എത്തിക്കാറുണ്ട്. എന്നാല്‍ ഭയം വേണ്ട, നമ്മുടെ വിട്ടില്‍ തന്നെയുണ്ട് ചുണങ്ങീനെ അകറ്റാനുള്ള വിദ്യകള്‍
ശുദ്ധമായ മഞ്ഞള്‍പ്പോടി പാലില്‍ കലക്കി ചുണങ്ങുള്ള ഭാഗത്ത് നന്നായി പുരട്ടുക. ഏറെ ഗുണം ചെയ്യുന്ന ഒരു മാര്‍ഗമാണിത് വീട്ടില്‍ തന്നെ നട്ടുവളര്‍ത്തിയ മഞ്ഞള്‍ പൊടിച്ചതാണെങ്കില്‍ ഏറെ നല്ലതാണ്. ഇത് തേച്ചുപിടിപ്പിച്ച് ഉണക്കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
ചെറുനാരങ്ങാ നീരില്‍ തേനും ചേര്‍ത്ത് പുരട്ടുന്നതും ചുണങ്ങിനെ ഇല്ലാതാക്കുന്നതിനും ചെറുക്കുന്നതിനും ഏറെ ഗുണം ചെയ്യുന്ന ഒരു മാര്‍ഗമാണ്. ചുണങ്ങ് ശരീരത്തില്‍ ഉള്ളവര്‍. വസ്ത്രങ്ങളും. ശരീരം തുടക്കുന്ന തുണികളിലും എല്ലാം നല്ല വൃത്തി ഉറപ്പുവരുത്തണം.