ആരോഗ്യ ഗുണങ്ങളുള്ള നാലുതരം ചായകളെ അറിയാമോ?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 ജൂലൈ 2022 (11:08 IST)
ചായകുടിക്കുക എന്നത് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. തുടര്‍ച്ചയായി ചായ കുടിക്കുന്നതും അമിതമായി ചായ കുടിക്കുന്നതുമൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്നാലും ചായകുടിയുടെ കാര്യം വരുമ്പോള്‍ ഒഴിവാക്കാന്‍ ആര്‍ക്കും കഴിയാറില്ല.
 
തലവേദനയ്ക്കും ഉന്മേഷത്തിനും ചായ ഉത്തമ പരിഹാരമാണ്. ഒരുപാട് രീതിയില്‍ ചായ ഉണ്ടാക്കാം. ഇതില്‍ ആരോഗ്യത്തിന് ഗുണകരമായ നാല് ചായകള്‍ ഏതെല്ലാമെന്ന് നോക്കാം.
 
ജോലിയുടെ ടെന്‍ഷനും തലവേദനയും എല്ലാം ഒന്ന് കുറച്ചുകിട്ടാന്‍ എന്താ വഴിയെന്ന് ആലോചിച്ചിരിക്കുമ്പോള്‍ ഒരു ജീരകച്ചായ കിട്ടിയാലോ? അതെന്താണെന്നാണോ? ജീരകം ഒരു നുള്ളെടുത്ത് ആദ്യം ഒരു 10 സെക്കന്‍ഡ് ചൂടാക്കുക. പിന്നീട് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോള്‍ അല്പ്പം തേനും ഒരുനുള്ള് ഉപ്പും ചേര്‍ത്ത് കഴിച്ചോളൂ. ഈ ജീരകച്ചായയ്ക്ക് ശരീരത്തിന്റെ ക്ഷീണം മാറ്റാന്‍ അസാധാരണമായ കഴിവുണ്ട്. ഉറക്കമില്ലായ്മയ്ക്ക് ഒന്നാന്തരം പരിഹാരമാണ് ജീരകച്ചായ.
 
അടുത്തത് കറുവാപ്പട്ട ചായയാണ്. ഒന്നര കപ്പ് വെള്ളത്തില്‍ ഒരു ചെറിയ കഷ്ണം കറുവാപ്പട്ട ഇട്ട് അടുപ്പില്‍ വയ്ക്കുക. ചെറിയ ചൂടില്‍ തിളയ്ക്കുന്നതാണ് ഉത്തമം. അതിനാല്‍ സ്റ്റൗ ലോ ഫ്‌ലേമില്‍ വയ്ക്കുക. ഒരു 20 മിനിറ്റിന് ശേഷം വെട്ടിത്തിളച്ച് തുടങ്ങുമ്പോള്‍ വാങ്ങിവയ്ക്കുക. ആറിയ ശേഷം ഉപയോഗിക്കാം. മധുരമോ തേനോ ചേര്‍ക്കേണ്ടതില്ല. കറുവാപ്പട്ടയ്ക്ക് ഒരു മധുരമുണ്ടല്ലോ. കൊളസ്‌ട്രോളിന് അത്യുത്തമമാണ് ഈ കറുവാപ്പട്ട ചായ. ശരീരവേദനയ്ക്കും ഈ ചായ ഗംഭീരമാണ്.
 
കുങ്കുമപ്പൂവ് ചായയെ കുറിച്ച് ഇനി പറയാം. കുങ്കുമപ്പൂവ് സീരിയലും കണ്ട് ചായ കുടിക്കുന്നതിനെ കുറിച്ചല്ല. അല്പ്പം കുങ്കുമപ്പൂവ് ചൂടുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. അഞ്ചുപത്ത് മിനിറ്റ് കഴിയുമ്പോള്‍ കുറച്ച് തിളച്ച വെള്ളവും തേനും ചേര്‍ക്കുക. കാന്‍സറിനെ പ്രതിരോധിക്കാനും ഹൃദയ സംബന്ധിയായ രോഗങ്ങള്‍ തടയുന്നതിനും കുങ്കുമപ്പൂവ് ചായയ്ക്ക് കഴിവുണ്ട്. കാഴ്ചശക്തി വര്‍ദ്ധിക്കാനും ഈ ചായ കുടിക്കുന്നത് നല്ലതാണ്.
 
ഇനി ഏലക്ക ചായയാണ്. ഒരു ദിവസം ആരംഭിക്കുന്നത് ഏലക്ക ചായ കുടിച്ചുകൊണ്ടാണെങ്കില്‍ അന്നത്തെ ദിവസം അടിപൊളിയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ദഹനശക്തി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, വയറിന് അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് മാറുകയും ചെയ്യും. തലവേദന ഇല്ലാതാക്കാനുള്ള കഴിവുണ്ട് ഏലക്ക ചായയ്ക്ക്. ശരീരശുദ്ധിക്കും ശരീരം ചൂടാകാതെ തണുപ്പ് നിലനിര്‍ത്തുന്നതിനും ഏലക്കാ ചായ കുടിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു കണ്ണിലെ മങ്ങിയ കാഴ്ചയും തലവേദനയും ഒരിക്കലും അവഗണിക്കരുത്, കാരണങ്ങള്‍ ഇതാ

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

World Cancer Day 2026: ക്യാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ദിവസവും അഞ്ചുകിലോ മീറ്റര്‍ നടക്കും, പുകവലിയും മദ്യപാനവുമില്ല, ആരോഗ്യകരമായ ഡയറ്റ്; 37കാരന് ഹൃദ്രോഗം വന്നതില്‍ വിശദീകരണവുമായി ഡോക്ടര്‍

അടുത്ത ലേഖനം
Show comments