പഞ്ചസാര കട്ട് ചെയ്താൽ സൗന്ദര്യവും വർധിക്കും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

അഭിറാം മനോഹർ
വ്യാഴം, 12 ജൂണ്‍ 2025 (20:21 IST)
നമ്മുടെ ആഹാരത്തില്‍ നിന്നും പഞ്ചസാര മുഴുവനായി ഒഴിവാക്കുക  എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചെറുപ്പം മുതല്‍ തന്നെ എല്ലാവര്‍ക്കും മധുരം ഇഷ്ടമാണ് എന്നതാണ് അതിന് കാരണം. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് സൗന്ദര്യം വര്‍ധിപ്പിക്കുമെങ്കിലോ. അങ്ങനെയെങ്കില്‍ ഒരു കൈ നോക്കാമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?, എന്നാല്‍ തുടര്‍ന്ന് വായിക്കുക.
 
 
പഞ്ചസാര കുറയ്ക്കുമ്പോള്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കാവുന്ന മാറ്റം ചര്‍മ്മത്തിലെ ഓയില്‍ ഉത്പാദനം കുറയുന്നു എന്നതാണ്. എണ്ണമയമുള്ള ചര്‍മം മാറുന്നത് മുഖത്തെ സുഷിരങ്ങള്‍ അടയുന്നത് തടയുകയും, ഫോളിക്കിളുകള്‍ ശുദ്ധമായി നിലനിര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍തന്നെ മുഖക്കുരു (Acne) പോലുള്ള പ്രശ്‌നങ്ങള്‍ വളരെ കുറയുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. പ്രത്യേകിച്ചും യുവാക്കളില്‍ ഇത് ഫലപ്രദമാകും. 
 
ഇതിലുപരി, പഞ്ചസാര ഒഴിവാക്കുന്നത് ഹൈപ്പര്‍ പിഗ്മെന്റേഷന്‍, അനാവശ്യമായ വീക്കം, ചര്‍മ്മത്തിലെ ചുവപ്പും ഉരിച്ചലും എന്നിവയ്ക്കും ഉത്തമമായ പരിഹാരമാണ്. പഞ്ചസാര ശരീരത്തില്‍ ഇന്‍ഫ്‌ലമേഷന്‍(വീക്കം) ഉണ്ടാകാന്‍ കാരണമാകുന്നത് വഴി ചര്‍മ്മം മങ്ങിയതായി തോന്നിക്കും. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കും.
 
 കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന്റെ ഇലാസ്തികതയും യൗവനത്വവും നിലനിര്‍ത്തുന്നതിനും പഞ്ചസാര ഒഴിവാക്കുന്നത് സഹായിക്കും. പ്രായാധിക്യത്തില്‍ കാണുന്ന ചുണ്ടുകള്‍ക്ക് ചുറ്റുമുള്ള വരകള്‍, ചെവി ചുണ്ടിന് ഇടയിലെ തുച്ഛമായ ചുണ്ടുവരികള്‍ മുതലായവയെ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, പാടുകളും വേഗത്തില്‍ ഇല്ലാതാക്കുന്നതിലും ഗുണം ചെയ്യും. ഇതെല്ലാം തന്നെ പൊതുവായ അറിവുകളാണ്. ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ ചില വ്യക്തികളില്‍ വ്യത്യാസപ്പെടാം. ആഹാരത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പദ്ധതിയുണ്ടെങ്കില്‍ എപ്പോഴും ഒരു പോഷകാഹാര വിദഗ്ധനെയോ ഡെര്‍മറ്റോളജിസ്റ്റിനെയോ സമീപിച്ച് വ്യക്തിഗത നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അടുത്ത ലേഖനം
Show comments