Webdunia - Bharat's app for daily news and videos

Install App

വില്ലനാകുന്ന തൊണ്ടവേദന; ചൂടുവെള്ളം ശീലമാക്കുക

പൊടി അലര്‍ജി ഉള്ളവര്‍ക്ക് തൊണ്ട വേദന ഇടയ്ക്കിടെ വരും

രേണുക വേണു
ചൊവ്വ, 7 ജനുവരി 2025 (15:35 IST)
തൊണ്ട വേദന വന്നാല്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വലിയ ബുദ്ധിമുട്ടാണ്. കഫക്കെട്ട്, അലര്‍ജി, അണുബാധ എന്നിവയുടെ ഭാഗമായിട്ടാകാം നിങ്ങള്‍ക്ക് ഇടയ്ക്കിടെ തൊണ്ട വേദന അനുഭവപ്പെടുന്നത്. തൊണ്ടയില്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുമ്പോള്‍ മിക്കവര്‍ക്കും ശക്തമായ തൊണ്ട വേദന അനുഭവപ്പെടുന്നു. ഇടയ്ക്കിടെ തൊണ്ട വേദന അുഭവപ്പെടുന്നെങ്കില്‍ വൈദ്യസഹായം തേടണം. 
 
പൊടി അലര്‍ജി ഉള്ളവര്‍ക്ക് തൊണ്ട വേദന ഇടയ്ക്കിടെ വരും. അത്തരക്കാര്‍ സ്ഥിരമായി മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുക. പുകവലി, പാന്‍ മസാല എന്നിവയുടെ ഉപയോഗവും നിങ്ങളിലെ തൊണ്ട വേദനയ്ക്ക് കാരണമാകും. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഇടയ്ക്കിടെ തൊണ്ട വേദന കാണപ്പെടുന്നു. തൊണ്ട വേദന ഉള്ളവര്‍ തണുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കണം.
 
തൊണ്ട വേദനയുള്ളവര്‍ ചൂടുവെള്ളം ശീലമാക്കുക, ഇടയ്ക്കിടെ തൊണ്ടയില്‍ ഉപ്പുവെള്ളം പിടിക്കുക. സ്ഥിരമായി ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ ആണെങ്കില്‍ ഇടയ്ക്കിടെ തൊണ്ടവേദന വരാന്‍ സാധ്യതയുണ്ട്. തൊണ്ടവേദന സ്ഥിരമായി ഉള്ളവര്‍ ഉറങ്ങുമ്പോള്‍ ഫാനിന്റെ കാറ്റ് നേരിട്ട് മുഖത്തേക്ക് അടിക്കുന്ന പോലെ കിടക്കരുത്. ഒരാഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനിന്നാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

30 മിനിറ്റ് മതി, സ്വാദിഷ്ടമായ കേരള സ്റ്റൈൽ ചിക്കൻ കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം

ആസ്മ ദിനം 2025: ആസ്മയ്ക്ക് കാരണമാകുന്ന 6 ഭക്ഷണങ്ങള്‍ ഇവയാണ്

48 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയും അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ഒറ്റവലി മദ്യപാനികള്‍ ഇത് വായിക്കാതെ പോകരുത്

World Asthma Day 2025: ആസ്മ വരാനുള്ള പ്രധാനകാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments