Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടതൂർന്ന കറുത്ത മുടിയ്ക്കായി പ്രയോഗിക്കൂ ഈ മുത്തശ്ശിവിദ്യ !

ഇടതൂർന്ന കറുത്ത മുടിയ്ക്കായി പ്രയോഗിക്കൂ ഈ മുത്തശ്ശിവിദ്യ !
, തിങ്കള്‍, 11 ഫെബ്രുവരി 2019 (15:52 IST)
മുടി കൃത്യമായി പരിപലിക്കുക എന്നതാണ് ഇന്നത്തെ കാലത്ത് ഏറെ പ്രയാസകരമായ കാര്യം. വിപണിയിൽ ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഷാംപുവും മറ്റുമെല്ലാം ആദ്യമുള്ള മോഡി ഒഴിച്ചാൽ മുടിയെ വേരിൽനിന്നും നശിപ്പിക്കുന്നതാണ്. മുടിയെ സംരക്ഷിക്കുന്നതിന് നല്ല ആരോഗ്യകരമായ നാടൻ വിദ്യകൾ തന്നെയാണ് എപ്പോഴും നല്ലത്. ഇതിനായി നമ്മൾ അൽ‌പം സമയം മാറ്റിവക്കണം എന്ന് മാത്രം.  
 
നമ്മൂടെ പൂർവികരായ മുത്തശ്ശിമാർ ഇതെല്ലാം എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കാലത്തിന്റെ ഗതിയിൽ നമ്മളാണ് അതെല്ലാം മറന്നുപോയത്. ആ നാട്ടുവിദ്യകളിലേക്കാണ് നാം മടങ്ങിപ്പോകേണ്ടത്. അത്തരത്തിൽ ഒരു മുത്തശ്ശി വിദ്യയാണ് നല്ല തേങ്ങാപാൽ. നാളികേരവും വെളിച്ചെണ്ണയുമെല്ലാം ആരോഗ്യത്തിന് ഏത്രത്തോളം നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് മുടിയഴകിനും ആരോഗ്യത്തിനും തേങ്ങാപാൽ.
 
ശുദ്ധമായ തേങ്ങാപാൽ മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ഇത് മുടിയിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കും. മുടിയുടെ വളർച്ചക്ക് സഹായിക്കുകയും ചെയ്യും. മുടിക്ക് നല്ല കറുത്ത നിറം നൽകാനും തേങ്ങാപാലിന് കഴിവുണ്ട്. മുടിയുടെ സ്വാഭവികത നിലനിൽക്കാൻ നിത്യേന തേങ്ങാപാൽ ഉപയോഗിക്കുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാറ്റി ലിവറിന് പരിഹാരം വീട്ടിൽതന്നെയുണ്ട് !