Select Your Language

Notifications

webdunia
webdunia
webdunia
webdunia

വണ്ണം കുറയ്ക്കാൻ ഇതാ 4 വഴികൾ

വണ്ണം കുറയ്ക്കാൻ ഇതാ 4 വഴികൾ

നിഹാരിക കെ എസ്

, ശനി, 5 ഒക്‌ടോബര്‍ 2024 (15:14 IST)
വണ്ണം കുറയ്ക്കാൻ പല ഡയറ്റുകളും സപ്ലിമെൻ്റുകളും പരീക്ഷിച്ച് നോക്കാത്തവരുണ്ടാകില്ല. ആരോഗ്യകരമായ ഭക്ഷണവും സ്ഥിരമായ വ്യായാമവും ശരീരഭാരം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും. അതിനുള്ള ടിപ്സ് എന്തൊക്കെയെന്ന് നോക്കാം. 
 
ആദ്യത്തെ മാർഗം എന്ന് പറയുന്നത് വ്യായാമം തന്നെയാണ്. വണ്ണം കുറയ്ക്കലിൽ വ്യായാമം ഒഴിവാക്കാനാകില്ല. ശരീരത്തിലെ ഉപാപചയ നിരക്കിന്റെ തോത് വർദ്ധിപ്പിക്കുക വഴിയാണ് ഊർജ്ജ ഉപഭോഗം കൂടുതലാക്കുത്. ദിവസവും കൃത്യമായി അരമണിക്കൂറെങ്കിലും നടന്നാൽ മതി. 
 
അടുത്തത് ഉറക്കമാണ്. ഉറക്കമില്ലായ്മ നമ്മുടെ വിശപ്പിനെ നിയന്ത്രിക്കും. ഹോർമോണുകളെ താറുമാറാക്കും. അതിന്റെ ഫലമായി ഭക്ഷണം കൂടുതൽ കഴിക്കേണ്ടി വരും. ആവശ്യത്തിന് ഉറക്കം കിട്ടാത്ത ദിവസം ഒരാൾ 500 അധിക കാലറി കഴിക്കുമെന്ന് പഠനങ്ങൾ പറയുന്നു.  ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുതിന് ഉറക്കം അത്യാന്താപേക്ഷിതമാണ്. അതിനാൽ നന്നായി ഉറങ്ങിക്കോളൂ, വണ്ണം കുറയ്ക്കാം.
 
ശരീരത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് വെള്ളം. അക്കാര്യത്തിൽ കോമ്പ്രമൈസ് പാടില്ല. വണ്ണം കുറയ്ക്കലിന്റെ പ്രാരംഭ ദശയിൽ ശരീരഭാരം കുറയുന്നത് പ്രധാനമായും ജല നടഷ്ടത്തിലൂടെയാണ്. അതുകൊണ്ട് തന്നെ നിർജ്ജിലീകരണം ഒഴിവാക്കുതിനായി ആവശ്യത്തിനു വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിച്ചാൽ, വയറുനിറഞ്ഞപോലെ പെട്ടന്ന് തോന്നും. അങ്ങനെ ഉള്ളപ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയും.
 
ഉപ്പ് ഭക്ഷണത്തിൽ നിന്നും പരമാവധി കുറച്ചാൽ വണ്ണം കുറയ്ക്കാൻ സഹായിക്കും. നമ്മുടെ ശരീരത്തിൽ നിലനിർത്തപ്പെടുന്ന ജലാംശത്തെയാണ് ഉപ്പു ബാധിക്കുന്നത്. കൂടുതൽ അളവിൽ ഉപ്പ് ആഹാരത്തിലൂടെ ഉള്ളിലെത്തുമ്പോൾ അതു നമ്മുടെ ശരീരത്തിൽ കൂടുതൽ അളവിൽ ജലം പിടിച്ചു നിർത്തുന്നതിനു കാരണമാകുന്നു. പതിയെ ഇത് ശരീര ഭാരം ഉയർത്താൻ കാരണമാവുകയും ചെയ്യും.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊളാജന്‍ ഉയര്‍ത്താന്‍ ആവശ്യമായ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം