Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ എഴുന്നേറ്റ ഉടനെ ഇങ്ങനെ ചെയ്തു നോക്കൂ... നിങ്ങളുടെ ചര്‍മ്മവും വെട്ടിത്തിളങ്ങും

Try doing this as soon as you wake up in the morning... and your skin will glow

കെ ആര്‍ അനൂപ്

, വെള്ളി, 24 മെയ് 2024 (09:36 IST)
ചര്‍മ്മസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണോ നിങ്ങള്‍ ? എന്നാല്‍ രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.
 
വെള്ളം കുടിച്ചു കൊണ്ട് തുടങ്ങാം 
 
ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ടത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ്. രാവിലെ ബെഡില്‍ നിന്ന് എഴുന്നേറ്റ ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ആരോഗ്യകരമായ ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
 
ക്ലൈന്‍സര്‍
 
ശേഷം മുഖം കഴുകുന്നതിനായി കെമിക്കലുകള്‍ അധികമില്ലാത്ത ഒരു ക്ലൈന്‍സര്‍ ഉപയോഗിച്ച് നന്നായി മുഖം കഴുകണം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മുഖത്തെ വിയര്‍പ്പ്, എണ്ണ, മറ്റ് മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ പറ്റും. മുഖക്കുരു പോലുള്ളവ വരാതിരിക്കാന്‍ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
 
ടോണര്‍
 
ചര്‍മ്മത്തിന് അനുയോജ്യമായ ടോണര്‍ വേണം തെരഞ്ഞെടുക്കാന്‍. മുഖത്ത് ടോണര്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ പി.എച്ച് നില സന്തുലിതമാക്കുന്നതിനോടൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
 
മിസ്റ്റ്
 
മുഖത്ത് ഫേഷ്യല്‍ മിസ്റ്റ് ഉപയോഗിക്കുന്നത് ഗുണങ്ങള്‍ എന്താണെന്നോ? നിങ്ങളുടെ ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തിന് ഇത് സഹായിക്കും.കൂടാതെ ചര്‍മ്മത്തിന് ജലാംശം നല്‍കുകയും ചെയ്യും.  
 
ആന്റി ഓക്‌സിഡന്റ് സെറം 
 
ചര്‍മ്മത്തിന് തിളക്കം കിട്ടാനും ചര്‍മ്മത്തിന്റെ കരുവാളിപ്പ് കുറയ്ക്കാനും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ഒരു ആന്റിഓക്‌സിഡന്റ് സെറം ഉപയോഗിക്കുന്നത് നല്ലതാണ്.
 
ഐക്രീം
ഐക്രീം ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള വീക്കം, കറുപ്പ്, ചുളിവുകള്‍ ഒക്കെ ഒഴിവാക്കാനാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കാലത്ത് നനവുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് !