Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാവിൽ കൊതിയൂറും ഫലൂദ; തയ്യാറാക്കാം വീട്ടിൽ തന്നെ

നാവിൽ കൊതിയൂറും ഫലൂദ; തയ്യാറാക്കാം വീട്ടിൽ തന്നെ

നാവിൽ കൊതിയൂറും ഫലൂദ; തയ്യാറാക്കാം വീട്ടിൽ തന്നെ
, വ്യാഴം, 4 ഒക്‌ടോബര്‍ 2018 (15:22 IST)
ഫലൂദ ഇഷ്‌ടമല്ലാത്തവരായി ആരുംതന്നെ കാണില്ല. ഐസ്‌ക്രീം കടകളിൽ പോയാൽ മെനുവിൽ ആദ്യം നോക്കുന്നത് എന്ത്ക്കെ തരം ഫലൂദ ഉണ്ടെന്നായിരിക്കും. ചെറിയ കുട്ടികൾ മുതൽ വലിയവരെ വരെ ഒരു പോലെ കൊതിപ്പിക്കുന്ന ഫലൂദ നമുക്ക് വീട്ടിൽ നിന്നും സുഖമായി ഉണ്ടാക്കാവുന്നതാണ്. പലർക്കും ഇതിന്റെ റെസീപ്പി അറിയില്ലെന്നതാണ് കുഴപ്പം. എളുപ്പത്തിൽ ഫലൂദ ഉണ്ടാക്കാനുള്ള രെസീപ്പി ഇതാ... എല്ലാവർക്കും സിംപിളായി ട്രൈ ചെയ്യാവുന്നതാണിത്.
 
ഫലൂദയ്‌ക്ക് വേണ്ട ചേരുവകള്‍ ഇവയൊക്കെയാണ്:-
 
1.ഫ്രൂട്ട്സ് ഇഷ്ടമുള്ളത് - ആവശ്യത്തിന്
2.തേന്‍ -ആവശ്യത്തിന്
3.ബേസില്‍ സീഡ് - ആവിശ്യത്തിന്
4.സ്ട്രോബറി ജെല്ലി - ഒരു പാക്കറ്റ്
5.ഡ്രൈ ഫ്രൂട്ട്സ് - ആവശ്യത്തിന്
6.സേമിയ വേവിച്ചത് - 1/2 കപ്പ്
7.ഇഷ്ടമുള്ള ഐസ്ക്രീം - ആവശ്യത്തിന്
8. കസ്കസ്- ആവശ്യത്തിന്
 
തയ്യാറാക്കുന്ന വിധം ഇങ്ങനെയാണ്:
 
സേമിയ ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ നന്നായി വേവിച്ചതിന് ശേഷം പാത്രത്തില്‍ നിന്നും വെള്ളം കളഞ്ഞ് അത് തണുക്കാൻ വയ്‌ക്കുക. തുടര്‍ന്ന് സ്ട്രോബറി ജെല്ലി തയ്യാറാക്കി ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച്‌ സെറ്റാകാന്‍ വയ്ക്കുക. സ്ട്രോബെറി ജെല്ലി സെറ്റായി കഴിഞ്ഞാല്‍ അതിനെ ചെറിയ ചതുരാകൃതിയില്‍ മുറിച്ച്‌ സൂക്ഷിക്കുക . അതുകഴിഞ്ഞ് ബേസില്‍ സീഡ് എടുത്ത് വെള്ളത്തില്‍ നന്നായി കുതിര്‍ത്ത് തണുക്കാനായ് വയ്ക്കാം. തുടര്‍ന്ന് ആവശ്യമുള്ള പഴങ്ങൾ എടുത്ത് ചെറുതായി അരിഞ്ഞ് അവയില്‍ അല്‍പം തേന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് തണുക്കാനായ് വയ്ക്കുക.
 
പിന്നീട്, വലിയൊരു സേർവിംഗ് ഗ്ലാസിൽ ഐസ്ക്രീം, ബേസില്‍ സീഡ്‌, ജെല്ലി, കസ്‌കസ് എന്നിവ ഇട്ട ശേഷം അതിന് മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട്സ് ആവശ്യാനുസാരണം ചേര്‍ക്കുക. ശേഷം അതിന് മുകളില്‍ വേവിച്ച്‌ വച്ചിരിക്കുന്ന സേമിയ കുറച്ച്‌ ചേര്‍ക്കുക. അതിന് മുകളില്‍ ഐസ്ക്രീം, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് ഇവ ചേർത്തതിന് ശേഷം ഏറ്റവും മുകളിലായി ഐസ്ക്രീം ഇടുക. ശേഷം അതിലേയ്ക്ക് അല്പം ഡ്രൈ ഫ്രൂട്ട്സ്, ജെല്ലി എന്നിവ ഇട്ട് അലങ്കരിക്കുക. 
 
ഇത്രയേ ഉള്ളൂ. സിംപിൾ ആയി ഫലൂദ വീട്ടിൽ തന്നെ തയ്യാറാക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിയറയിലേക്ക് കടക്കുന്ന പുരുഷൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം