അച്ചാറിലെ പൂപ്പല്‍ പ്രശ്‌നക്കാരനാണോ?

അച്ചാര്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന മസാലക്കൂട്ടുകളുടെ കാര്യത്തിലും ശ്രദ്ധ വേണം

രേണുക വേണു
വെള്ളി, 14 ഫെബ്രുവരി 2025 (13:15 IST)
രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാതിരുന്നാല്‍ അച്ചാറില്‍ പൂപ്പല്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അച്ചാറില്‍ പൂപ്പല്‍ പിടിക്കുന്നത് ഒഴിവാക്കാം. അച്ചാര്‍ ഇടേണ്ട വസ്തു നന്നായി കഴുകിയ ശേഷം മാത്രം പാകം ചെയ്യണം. അണുക്കളും ബാക്ടീരിയയും ഇല്ലാതാകാന്‍ ഇതിലൂടെ സഹായിക്കും. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് വേണം അച്ചാര്‍ പാകം ചെയ്യാന്‍. അച്ചാര്‍ ഇടേണ്ട വസ്തു വെയിലത്ത് വെച്ച് അല്‍പ്പം ഉണക്കിയെടുക്കുന്നതും നല്ലതാണ്. 
 
അച്ചാര്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന മസാലക്കൂട്ടുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. മസാലയിലെ ഈര്‍പ്പം മുഴുവനായും ഇല്ലാതാക്കണം. അതിനുവേണ്ടി മസാലക്കൂട്ട് എണ്ണയില്ലാതെ അല്‍പ്പനേരം ചൂടാക്കി എടുക്കുക. അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ മുകളില്‍ പൊങ്ങി നില്‍ക്കുന്ന വിധത്തില്‍ വെളിച്ചെണ്ണ ഉണ്ടായിരിക്കണം. വെളിച്ചെണ്ണയുടെ അളവ് കുറഞ്ഞാല്‍ അച്ചാറില്‍ പെട്ടന്ന് പൂപ്പല്‍ വരും. നല്ലെണ്ണയാണ് അച്ചാര്‍ ഉണ്ടാക്കാന്‍ കൂടുതല്‍ അനുയോജ്യം. 
 
ദിവസവും അച്ചാറിന്റെ പാത്രം നന്നായി ഇളക്കി സൂക്ഷിക്കുക. ഒരിക്കലും ഈര്‍പ്പം കയറാന്‍ സാധ്യതയുള്ള പാത്രങ്ങളില്‍ അച്ചാര്‍ സൂക്ഷിക്കരുത്. ഓരോ തവണ ഉപയോഗിച്ചു കഴിഞ്ഞാലും അച്ചാര്‍ കുപ്പി ഭദ്രമായി അടച്ചുവയ്ക്കുക. ഓരോ തവണയും ഉണങ്ങിയ സ്പൂണ്‍ കൊണ്ട് അച്ചാര്‍ എടുക്കണം. അച്ചാര്‍ ഒരിക്കലും ചൂടോടു കൂടി കുപ്പിയിലോ ഭരണിയിലോ ആക്കരുത്. അച്ചാര്‍ കുപ്പിയില്‍ സ്പൂണ്‍ ഇട്ട് അടച്ചുവയ്ക്കരുത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തില്‍ പകുതിയോളം പേര്‍ക്കും വരണ്ട കണ്ണുകളുണ്ട്: ഈ അവസ്ഥയ്ക്ക് വൈദ്യസഹായം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

മുട്ടയുടെ തോട് ഒട്ടിപിടിക്കുന്നതാണോ പ്രശ്നം, പരിഹരിക്കാം, പൊടിക്കൈകളുണ്ട്

ഈ മൂന്ന് വിഷവസ്തുക്കള്‍ നിങ്ങളുടെ വീട്ടിലും ഉണ്ടോ, ഉടന്‍ നീക്കം ചെയ്യുക!

കണക്കില്ലാതെ അച്ചാർ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments