Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിര്‍ജലീകരണം വരാതെ സൂക്ഷിക്കണം; കുടിക്കേണ്ടത് ഇവ

നിര്‍ജലീകരണം വരാതിരിക്കാന്‍ ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്

നിര്‍ജലീകരണം വരാതെ സൂക്ഷിക്കണം; കുടിക്കേണ്ടത് ഇവ

രേണുക വേണു

, തിങ്കള്‍, 10 ഫെബ്രുവരി 2025 (21:31 IST)
കനത്ത വേനല്‍ ചൂടിലൂടെയാണ് നാം കടന്നുപോകുന്നത്. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിനാല്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. സാധാരണയേക്കാള്‍ കൂടുതലായി വെള്ളം കുടിക്കേണ്ട സമയമാണ് ഇത്.
 
നിര്‍ജലീകരണം വരാതിരിക്കാന്‍ ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ച് ശരീരത്തെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുക. വെള്ളം കുടിക്കാതെ ജ്യൂസ്, ശീതളപാനീയങ്ങള്‍ എന്നിവ മാത്രം കുടിക്കുന്നത് നല്ലതല്ല. ദാഹം മാറാന്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കുന്നത് മണ്ടത്തരമാണ്. സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കുമ്പോള്‍ ദാഹം കൂടുകയാണ് ചെയ്യുക.
 
വെള്ളം കഴിഞ്ഞാല്‍ ശരീരത്തിനു നല്ലത് കരിക്കിന്‍വെള്ളമാണ്. കുക്കുമ്പര്‍ ജ്യൂസ്, ഉപ്പിട്ട നാരങ്ങാ വെള്ളം എന്നിവയും ശീലിക്കാവുന്നതാണ്. ഉപ്പിട്ട കഞ്ഞിവെള്ളവും നിര്‍ജലീകരണം ഒഴിവാക്കും. ചൂടത്ത് ശരീരം നന്നായി തളരുന്നതായി തോന്നിയാല്‍ ഒആര്‍എസ് ലായിനി കുടിക്കാം. തണ്ണിമത്തന്‍ ജ്യൂസ്, കരിമ്പിന്‍ ജ്യൂസ് എന്നിവയും ശരീരത്തെ തണുപ്പിക്കും 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മസിൽ വേദനയുണ്ടോ? വീട്ടിൽ ഇരുന്ന് തന്നെ പരിഹരിക്കാം, ഈ കാര്യങ്ങൾ പരീക്ഷിച്ചു നോക്കു