Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതായിരുന്നോ സ്ലീവ് ലെസ് ധരിക്കാതിരുന്നതിന് കാരണം ? എന്നാല്‍ ഇനി പേടിക്കേണ്ട !

കക്ഷത്തിലെ കറുപ്പ് മാറാന്‍ ചില പൊടിക്കൈകള്‍

അതായിരുന്നോ സ്ലീവ് ലെസ് ധരിക്കാതിരുന്നതിന് കാരണം ? എന്നാല്‍ ഇനി പേടിക്കേണ്ട !
, ശനി, 5 ഓഗസ്റ്റ് 2017 (12:56 IST)
കൂട്ടുകാരോടൊത്ത് പാര്‍ട്ടിക്കോ മറ്റോ പോകുമ്പോള്‍ സ്ലീവ് ലെസ്സ് ഡ്രസ്സിട്ട് ഒരല്‍പ്പം സ്റ്റൈലിഷായി പോകാന്‍ ആഗ്രഹിക്കാത്തവരായി ആ‍രും തന്നെ ഉണ്ടാകില്ല. എന്നാല്‍ കറുത്ത് കാണാനഴകില്ലാത്ത കക്ഷം കാണുമ്പോള്‍ പലരും സ്ലീവ് ലെസ്സ് കുര്‍ത്തകളെ വീണ്ടും അലമാരയ്ക്കുള്ളില്‍ തള്ളാറാണ് പതിവ്. എന്നാല്‍ ഇനിമുതല്‍ ആ ടെന്‍ഷന്‍ വേണ്ട. ഇക്കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായാല്‍ വീട്ടിലിരുന്നു തന്നെ കക്ഷത്തിലെ കറുത്തപ്പാട് കഴുകി കളയാം.
 
ചെറുനാരങ്ങാനീരില്‍ ഒരു ചെറിയ കഷ്ണം പഞ്ഞി മുക്കി അതുകൊണ്ട് പതിനഞ്ചുമിനിറ്റ് കക്ഷത്തില്‍ ഉരസുക. ഇങ്ങനെ ദിവസേന ചെയ്താല്‍ കറുപ്പ് നിറം മാറും. രാത്രിയില്‍ ഉറങ്ങുന്നതിന്‌ മുമ്പ്‌ കക്ഷത്തില്‍ വിനാഗിരി തേച്ചിട്ട്‌ കിടക്കുക. അടുത്ത ദിവസം രാവിലെ ഇത്‌ കഴുകി കളയുക. ആപ്പിള്‍ സിഡറും ഇത്തരത്തില്‍ ഉപയോഗിക്കുന്നത് കറുപ്പ് നിറം അകലാന്‍ സഹായകമാകും.
 
വെള്ളരിക്ക അരിഞ്ഞ് കക്ഷത്തില്‍ തേക്കുന്നതും ഈ പ്രശ്നത്തിന് ഉത്തമ പരിഹാരമാണ്. ആന്‍ഡി ഓക്‌സിഡന്റുകളടങ്ങിയ കറ്റാര്‍ വാഴയുടെ നീര് കക്ഷങ്ങളില്‍ തേച്ചു പിടിപ്പിക്കുന്നത് ചര്‍മ്മം വൃത്തിയാക്കാനും മൃദുലമാക്കാനും സഹായിക്കും. ഐസ് ക്യൂബുകള്‍ കക്ഷങ്ങളില്‍ വെച്ച് മസ്സാജ് ചെയ്യുന്നത് രക്തയോട്ടത്തിന് സഹായകമാണ്. ഒരു തുണിയില്‍ ഐസ് കട്ടയെടുത്ത് 10 മിനിട്ടോളം മസാജ് ചെയ്യുകയാണ് വേണ്ടത്.
 
കയ്യിടുക്കിലെയും കക്ഷങ്ങളിലെയും ഇരുണ്ട നിറമകറ്റാന്‍ ഒലിവ് ഓയിലും ഏറെ സഹായകമാണ്. മഞ്ഞളും ചന്ദനവും അരച്ചുണ്ടാക്കിയ പേസ്റ്റ് അല്പം റോസ് വാട്ടറില്‍ കലര്‍ത്തിയ മിശ്രിതം തോളുകളില്‍ പുരട്ടി ഉണക്കുക. അല്‍പനേരം കഴിഞ്ഞ് ചുടുവെള്ളമുപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ തോളിലെ കറുപ്പ് മാറ്റാം. തേനും ചെറുനാരങ്ങ നീരും പുരട്ടി ദിവസേന മസ്സാജ് ചെയ്യുന്നത് തൊലിയുടെ കറുപ്പ് നിറമകറ്റാന്‍ മികച്ച ഔഷധമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോളറയെന്ന രോഗത്തെ ഇല്ലാതാക്കാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി !