തടിയും വയറും കുറയ്ക്കാനുള്ള ബ്രേക്ക്ഫാസ്റ്റ്
കാരറ്റ്, ബീന്‍സ്, കാബേജ്, ചീര എന്നീ പച്ചക്കറികളില്‍ ഏതെങ്കിലും രണ്ടെണ്ണം നന്നായി അരിഞ്ഞുവയ്ക്കണം
തടിയും വയറും കുറയ്ക്കാന്‍ വ്യായാമം മാത്രം പോരാ, ഭക്ഷണ നിയന്ത്രണവും വേണം. പ്രഭാത ഭക്ഷണം കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായിരിക്കണം. തലേദിവസം രാത്രി ഒരു സ്പൂണ്‍ ചിയാ സീഡും നാല് സ്പൂണ്‍ ഓട്‌സും ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക.
കാരറ്റ്, ബീന്‍സ്, കാബേജ്, ചീര എന്നീ പച്ചക്കറികളില്‍ ഏതെങ്കിലും രണ്ടെണ്ണം നന്നായി അരിഞ്ഞുവയ്ക്കണം. നാല് ചുവന്നുള്ളി ചതച്ചതും ചേര്‍ത്ത് കുറഞ്ഞ തീയില്‍ മാരിനേറ്റ് ചെയ്യണം. അതിലേക്ക് ഒന്നോ രണ്ടോ മുട്ട ചേര്‍ത്ത് നന്നായി ചിക്കുക. കുറച്ച് ഉപ്പും അല്‍പ്പം കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കാവുന്നതാണ്. അതിനുശേഷം ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് തലേന്ന് കുതിര്‍ത്തുവച്ച ചിയാ സീഡും ഓട്‌സും ചേര്‍ത്ത് ഇളക്കാം. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും.