Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞള്‍ അടങ്ങിയിട്ടുള്ള കറികള്‍ ശീലമാക്കൂ... മറവി എന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !

മറവി രോഗത്തിന് മഞ്ഞള്‍ ഔഷധം

മഞ്ഞള്‍ അടങ്ങിയിട്ടുള്ള കറികള്‍ ശീലമാക്കൂ... മറവി എന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !
, ബുധന്‍, 28 ജൂണ്‍ 2017 (15:47 IST)
മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ ഇതാ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്യുമിന് അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓക്സിഡേഷന്‍ മൂലമുള്ള തകരാറുകളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കാനും കുര്‍ക്യുമിന് കഴിയുമത്രേ. 
 
ക്യാന്‍സര്‍ രോഗം തടയാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അല്‍ഷിമേഴ്സിന്റെ യഥാര്‍ത്ഥകാരണമെന്താണെന്ന് ഇതേവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ തലച്ചോറിലുണ്ടാവുന്ന ഓക്സിഡേറ്റീവ് തകരാറുകളാണ് മറവിരോഗത്തിനു കാരണമെന്നാണ് ഇപ്പോളും കരുതപ്പെടുന്നത്.
 
മഞ്ഞള്‍ അടങ്ങിയിട്ടുള്ള കറികള്‍ കൂടുതല്‍ കഴിക്കുന്ന കിഴക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് താരതമ്യേന മറവി രോഗം കുറവാണെന്നതും ഈ വാദത്തെ ശരിവയ്ക്കുന്നു. അല്‍ഷിമേഴ്സിനും ക്യാന്‍സറിനുമൊപ്പം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവും കുര്‍ക്യുമിനുണ്ട്. ലെഡ്, കാഡ് മിയം, സയനൈഡ്, ക്യുനൊലിക് ആസിഡ് തുടങ്ങിയ തലച്ചോറിന് ഹാനികരമായ വിഷങ്ങള്‍ക്കെതിരെ കുര്‍ക്യുമിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണമാര്‍ക്കറ്റില്‍ ‘അവള്‍’ക്ക് മാത്രമാണ് ഡിമാന്റ് ? എന്തായിരിക്കും അതിനു കാരണം !