Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖകാന്തിയില്ലെന്ന തോന്നലുണ്ടോ ?; ചര്‍മ്മം വെട്ടിത്തിളങ്ങാന്‍ തൈര് മാത്രം മതി

മുഖകാന്തിയില്ലെന്ന തോന്നലുണ്ടോ ?; ചര്‍മ്മം വെട്ടിത്തിളങ്ങാന്‍ തൈര് മാത്രം മതി

മുഖകാന്തിയില്ലെന്ന തോന്നലുണ്ടോ ?; ചര്‍മ്മം വെട്ടിത്തിളങ്ങാന്‍ തൈര് മാത്രം മതി
, വെള്ളി, 14 ജൂലൈ 2017 (14:35 IST)
തൈരിന്റെ ഗുണങ്ങള്‍ അറിയാത്ത യുവത്വമാണ് ഇന്നുള്ളത്. പഴമക്കാര്‍ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തിയിരുന്ന ഒന്നാണ് കാല്‍സ്യവും പ്രോട്ടീനും നിറഞ്ഞ തൈര്. മാറിയ ഇന്നത്തെ സമൂഹത്തിലേക്ക് ജങ്ക് ഫുഡും ഫാസ്‌റ്റ് ഫുഡും കടന്നുവന്നതോടെ തൈര് പടിക്കു പുറത്തായി.

ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുടിസംരക്ഷണത്തിനും ചര്‍മ്മത്തിന് മൃതുലത കൈവരുന്നതിനും ഇത് സഹായിക്കും. മുഖത്തും കഴുത്തിലുമുണ്ടാകുന്ന പാടുകളും കറുപ്പും അകറ്റാന്‍ തൈര് ഉപയോഗിച്ചുള്ള പൊടിക്കൈകള്‍ക്ക് സഹായിക്കും.

നാല് ടീസ്പൂണ്‍ ചെറുപയര്‍ പൊടിയില്‍ 20 മില്ലി തൈര് ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി ഒരു മണിക്കൂറിന് ശേഷം  ചൂടുവെള്ളത്തില്‍ കഴുകി കളയുന്നത് കഴുത്തിലെയും മുഖത്തെയും കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.

കൌമാരക്കാരെ അലട്ടുന്ന പ്രധാന പ്രശ്‌നമായ മുഖക്കുരു അകറ്റാന്‍ തൈരിന് കഴിയും.

തൈരില്‍ അല്‍പം മഞ്ഞള്‍പൊടിയും ചന്ദനപ്പൊടിയും പേസ്‌റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുന്നത് മുഖക്കുരുവിനുള്ള ഉത്തമ പ്രതിവിധിയാണ്. ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും മൂന്ന് ടീസ്പൂണ്‍ തൈരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയുന്നതും മുഖക്കുരു തടയാനുള്ള മാര്‍ഗമാണ്. ആഴ്‌ചയില്‍ മൂന്ന് തവണ ഇത് തുടര്‍ന്നാല്‍ മുഖക്കുരുവിന്റെ പാടുകള്‍ അപ്രത്യക്ഷമാകും.

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ ഓട്‌സും മിശ്രിതമാക്കി മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ നിറം പകരുന്നതിനും സഹായിക്കും. തൈരും, തേനും, ഓറഞ്ച് തൊലിയും നന്നായി പേസ്റ്റാക്കി മുഖത്തു പുരട്ടുന്നത് മുഖകാന്തി കൂട്ടുന്നതിനും തിളക്കമുള്ള ചര്‍മ്മം കൈവരുന്നതിനും ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യരാത്രിയില്‍ എന്തു സംസാരിക്കും? എപ്പോള്‍ ഉറങ്ങും ? അറിയണം ഇക്കാര്യങ്ങള്‍ !