കര്‍ക്കിടകച്ചൊല്ലുകള്‍
കര്‍ക്കിടത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലിനു ദോഷം
കര്ക്കിടകച്ചേന്പു കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണികിടക്കുന്നത് പുത്തരി കഴിച്ചാല്‍ മറക്കരുത്
കര്‍ക്കിടത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലിനു ദോഷം
കര്‍ക്കിടകത്തില്‍ കട്ടുമാന്താം
കര്‍ക്കിടകത്തില്‍ കാക്കപോലും കൂടുകെട്ടില്ല
കര്‍ക്കിടകത്തില്‍ കാതുകുത്താന്‍ ഇപ്പോഴേ കൈ വളയ്ക്കണോ
കര്‍ക്കിടകത്തില്‍ ചേന കട്ടിട്ടും കൂട്ടണം
കര്‍ക്കിടകത്തില്‍ പത്തില കൂട്ടണം
കര്‍ക്കിടകത്തില്‍ രണ്ടോണം ഇല്ലന്നിറയും പുത്തരിയും
കര്‍ക്കിടകത്തില്‍ വാവു കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കണ്ട.
കര്‍ക്കിടകമാസത്തിലെ കറുത്ത വാവിനു കരിന്പോത്തിന്റെ കരിന്തുട വിറയ്ക്കും.
കര്‍ക്കിടകമാസത്തിലെ കറുത്ത വാവിന്നാള് കടലിലിറങ്ങി മീന്‍ പിടിച്ച മുക്കവനേ ഞമ്മന്റെ മോളെ കൊടുക്കൂ.
കര്‍ക്കിടകമാസത്തില്‍ പത്തുണക്ക്
കര്‍ക്കിടകം ഒന്നാം തീയതി കുന്നിയോളം നൂറുതിന്നാല് പന്നിപോലെ വളരും
കര്ക്കിടകമാസമൊരാറാം തീയതി ദുര്‍ഘടമായൊരു കോളു പിടിക്കും.
കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു.