സംഖ്യാ വാചിയായ വാക്കുകള്‍
തുടര്‍ച്ചയായ 18 പൂജ്യം വരെ അക്ഷര സംഖ്യ
ഒന്നിനോട് പൂജ്യം ചേര്‍ക്കുന്നതനുസരിച്ച് അത് പത്തും നൂറും ആയിരവും ഒക്കെ ആയി മാറുന്നു. ഒന്നിനോട് നാലു പൂജ്യം ചേര്‍ത്താല്‍ അത് പതിനായിരമായി. ആറു പൂജ്യം ചേര്‍ത്താല്‍ പത്ത് ലക്ഷമായി. ഏഴു പൂജ്യമായാല്‍ കോടിയായി.
ഇതിലപ്പുറം ഏതെങ്കിലുമൊരു സംഖ്യാവാചി വാക്ക് ഓര്‍മ്മയുണ്ടോ ? ഓര്‍മ്മകാണില്ല... പാശ്ചാത്യരുടെ രീതി അനുസരിച്ച് ബില്യന്‍ ആണ് സാധാരണ ഗതിയില്‍ ഏറ്റവും വലിയ സംഖ്യാവാചിയായ വാക്ക്.
ഈയടുത്ത കാലത്ത് ട്രില്യന്‍ എന്ന വാക്ക് പ്രചാരത്തില്‍ വന്നിട്ടുണ്ട്. അമേരിക്കയില്‍ ട്രില്യന്‍ എന്നാല്‍ 12 പൂജ്യം ഉള്ള സംഖ്യയും ബ്രിട്ടനില്‍ 18 പൂജ്യമുള്ള സംഖ്യയുമാണ്. ഇതുതന്നെ വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.
ബില്യനിലും ഉണ്ട് ഈ ആശയക്കുഴപ്പം. നൂറു കോടിയാണോ ആയിരം കോടിയാണോ എന്ന സംശയം പലപ്പോഴും ഉണ്ടാവും. പത്ത് ലക്ഷം എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന മില്യന്‍ ആണ് സാധാരണ ഗതിയില്‍ ഉപയോഗിക്കുന്ന പരിചിതമായ സംഖ്യ. ഇതിന് 6 പൂജ്യമേ വരികയുള്ളു. എട്ട് മുതല്‍ 12 ഓ 14 ഓ പൂജ്യം വരെയുള്ള സംഖ്യകള്‍ക്ക് പാശ്ചാത്യര്‍ക്ക് പേരില്ല എന്നു വേണം അനുമാനിക്കാന്‍.
പാശ്ചാത്യര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 18 പൂജ്യങ്ങള്‍ ഉള്ള ട്രില്യന്‍ എന്ന സംഖ്യയ്ക്ക് വരെ ആദികാലം മുതല്‍ ഭാരതീയര്‍ക്ക് പ്രത്യേകം വാക്കുകള്‍ ഉണ്ടായിരുന്നു - സംസ്കൃതത്തില്‍. അവ ഇങ്ങനെയാണ് :
ഏകം 1
ദശം 10
ശതം 100
സഹസ്രം 1000
അയുതം 10,000
ലക്ഷം 1,00,000
പ്രയുതം 10,00,000
കോടി 1,00,00,000
അര്‍ബുദം 10,00,00,000
അബ്‌ജം 1,00,00,00,000
ഖര്‍വം 10,00,00,00,000
നിഖര്‍വം 1,00,00,00,00,000
മഹാപത്മം 10,00,00,00,00,000
ശങ്കു 1,00,00,00,00,00,000
ജലധി 10,00,00,00,00,00,000
അന്ത്യം 1,00,00,00,00,00,00,000
മധ്യം 10,00,00,00,00,00,00,000
പരാര്‍ദ്ധം 1,00,00,00,00,00,00,00,000
ദശപരാര്‍ദ്ധം 10,00,00,00,00,00,00,00,000