ഹൈന്ദവസംസ്കാരത്തിന്റെ ഉത്തമമായ ഒരു കാഴ്ചയാണ് ഉജ്ജൈന്‍ ക്ഷേത്രനഗരിയില്‍ സ്ഥിതി ചെയ്യുന്ന കാല ഭൈരവ് ക്ഷേത്രം. തന്ത്ര സംസ്കാരവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്.
ശിവന്റെ സംഹാരരൂപത്തിന്റെ ആവിഷ്കാരമാണ് കാലഭൈരവനെന്നാണ് വിശ്വസം. നിരവധി ഭക്തരാണ് നിത്യേന ഇവിടെ സന്ദര്‍ശനത്തിനായി എത്തുന്നത്. ചാരം പൂശിയ ശരീരവുമായി ക്ഷേത്രപ്രദിക്ഷിണം നടത്തുന്ന നിരവധി സന്യാസികളേയും ഇവിടെ കാണാന്‍ കഴിയും.
ക്ഷേത്രത്തില്‍ മനോഹരമായ ഒരു ദീപവും ക്ഷേത്രാങ്കണത്തിലുള്ള ആല്മരച്ചുവട്ടില്‍ ഒരു ശിവലിംഗവുമുണ്ട്. നന്ദി കാളയുടെ പ്രതിമക്ക് എതിര്‍ഭാഗത്തായാണ് ശിവലിംഗത്തിന്റെ സ്ഥാനമെന്നതും ശ്രദ്ദേയമാണ്.
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. മനസ്സറിഞ്ഞ് ആരെങ്കിലും ഇവിടെ നിന്ന് എന്തെങ്കിലും ആഗ്രഹിക്കുകയാണെങ്കില്‍ അത് സഫലമാവുമെന്നാണ് വിശ്വാസം. മഹാശിവരാത്രി ദിനങ്ങളില്‍ വന്‍ ഉത്സവമാണ് ഇവിടെ നടക്കുന്നത്.