Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് സംഖ്യാശാസ്ത്രം?

എന്താണ് സംഖ്യാശാസ്ത്രം?

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 ജൂലൈ 2022 (16:24 IST)
സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം. സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നല്‍കിയിരിക്കുന്നു. യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങള്‍ക്ക് സ്വയമേ ശക്തിയില്ലാത്തതിനാല്‍ അവ യഥാക്രമം സൂര്യനും ചന്ദ്രനും ഭാഗിച്ചു നല്‍കിയിരിക്കുന്നു. ഒരു ആത്മീയ ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. ഇതില്‍ ഒരു മനുഷ്യന്റെ ജന്മവും പുനര്‍ജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കര്‍മ്മഫലത്തെയും പ്രതിപാദിയ്ക്കുന്നു.
 
പുരാതനകാലം മുതല്‍ക്കേ സംഖ്യാശാസ്ത്രത്തിന്റെ സാധ്യതകള്‍ പണ്ഡിതന്‍മാര്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. നമ്മളെ കൂടുതലറിയാനും നമ്മളിലെ കഴിവുകളെയും പ്രതിഭയെയും തിരിച്ചറിയാനും സംഖ്യാശാസ്ത്രം നമ്മെ സഹായിക്കുന്നു. അതോടൊപ്പം നമ്മുടെ പരിമിതികളെയും പോരായ്മകളെയും വിശദമായി ചൂണ്ടിക്കാണിക്കുകയും ഇത് പരിഹരിക്കാനുള്ള വഴികളും സംഖ്യാശാസ്ത്രം നിര്‍ദേശിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാദസരം സ്വര്‍ണത്തിലുള്ളതാകരുതെന്ന് പറയാന്‍ കാരണമിതാണ്