Publish Date: Wed, 24 May 2023 (18:09 IST)
Updated Date: Wed, 24 May 2023 (18:12 IST)
സാധാരണ ഗതിയില്‍ ശനിദോഷത്തിന് ശാസ്താവിനെ ഭജിക്കുകയും പൂജിക്കുകയുമാണ് പതിവ്. എന്നാല്‍ ഹനുമാനും മഹാഗണപതിക്കും ശനിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താനും സാധിക്കും. ഈ രണ്ട് ദേവന്മാരും മുമ്പ് ശനിയുടെ ഉരുക്കു മുഷ്ടിയില്‍ നിന്നും രക്ഷ നേടിയവരാണ്.
മഹാഗണപതി തന്റെ നയതന്ത്രങ്ങള്‍ കൊണ്ടാണ് ശനിയെ കീഴ്‌പ്പെടുത്തിയത്. എന്നാല്‍ ഹനുമാനാവട്ടെ തന്റെ വീരശൗര്യങ്ങള്‍ കൊണ്ടാണ് ശനിയെ ജയിച്ചത്.
തന്നെയും തന്നെ ഉപാസിക്കുന്നവരേയും രാമനാമം ജപിക്കുന്നവരേയും ഒരിക്കലും തൊടുക പോലുമില്ലെന്ന് ആഞ്ജനേയന്‍ ശനിയെ കൊണ്ട് സത്യം ചെയ്തിട്ടേ വിട്ടുള്ളു.