ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നാറുണ്ടോ! നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പുരോഗതിയുണ്ടാകില്ല

ഈ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഒരിക്കലും ജീവിതത്തില്‍ പുരോഗതി പ്രാപിക്കുകയില്ല.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 നവം‌ബര്‍ 2025 (18:33 IST)
ഒരു വ്യക്തിക്ക് ഒരിക്കലും ലജ്ജ തോന്നാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളെയും സാഹചര്യങ്ങളെയും പറ്റി ചാണക്യ നീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഒരിക്കലും ജീവിതത്തില്‍ പുരോഗതി പ്രാപിക്കുകയില്ല. ഒരു വ്യക്തിക്ക് ലജ്ജ തോന്നാന്‍ പാടില്ലാത്ത സാഹചര്യങ്ങളെന്തൊക്കെയെന്ന് നോക്കാം.ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നരുത്.  
 
ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നുന്നവര്‍ക്ക് അവരുടെ വിശപ്പ് ശമിക്കുകയോ ആഹാരത്തില്‍ തൃപ്തി തോന്നുകയോ ചെയ്യില്ല. മറ്റൊന്ന് പണപരമായ ഇടപാടുകളില്‍ ലജ്ജ തോന്നരുത്. നിങ്ങള്‍ക്ക് ആരെങ്കിലും പണം തരാന്‍ ഉണ്ടെങ്കില്‍ അവരോട് ആ പണം തിരിച്ചു ചോദിക്കുന്നതില്‍ ഒരിക്കലും ലജ്ജ വിചാരിക്കാന്‍ പാടില്ല. അതുപോലെതന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ തുറന്നു പറയാന്‍ ലജ്ജിക്കരുത്. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ശരിയായിട്ടും തെറ്റെന്ന് തോന്നുന്നത് തെറ്റെന്നും പറയാനുള്ള കഴിവുണ്ടായിരിക്കണം. 
 
കൂടാതെ നമുക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതില്‍ ഒരിക്കലും ലജ്ജ തോന്നേണ്ട കാര്യമില്ല. ഒന്നുമറിയില്ലെങ്കിലും അറിയാം എന്ന് ഭാവിക്കുന്നതിനേക്കാള്‍ നല്ലതാണ് അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

നിങ്ങളുടെ കാല്‍പാദം നിങ്ങളുടെ സ്വഭാവം പറയും

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

അടുത്ത ലേഖനം
Show comments