ഗരുഡ പുരാണ പ്രകാരം മരണം സംഭിക്കുന്നതിന് മുമ്പുണ്ടാകുന്ന ലക്ഷണങ്ങള്‍
19,000 ശ്ലോകങ്ങളുള്ള ഈ പുരാതന ഗ്രന്ഥം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
ഹൈന്ദവ വിശ്വാസ പ്രകാരം പതിനെട്ട് മഹാപുരാണങ്ങളുടെ ഒരു ശേഖരം നിലവിലുണ്ട്. അവയില്‍ വളരെ പ്രാധാന്യമുള്ളതാണ് ഗരുഡപുരാണം. 19,000 ശ്ലോകങ്ങളുള്ള ഈ പുരാതന ഗ്രന്ഥം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ പുരാണത്തിലെ പ്രധാന ദേവതയായി ഭഗവാന്‍ വിഷ്ണുവിനെ ആരാധിക്കുന്നു. ഗരുഡപുരാണം പാരായണം ചെയ്യുന്നത് പരേതര്‍ക്ക് മോക്ഷം നേടാന്‍ സഹായിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ആത്മീയ ആശ്വാസം നല്‍കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
കൂടാതെ മരണത്തിന് തൊട്ടുമുമ്പ് ഉണ്ടാകാവുന്ന വിവിധ അടയാളങ്ങളെ പറ്റി ഈ പുരാണത്തില്‍ വിവരിക്കുന്നു. ഗരുഡ പുരാണം അനുസരിച്ച് മരണത്തിന് തൊട്ടുമുമ്പ് വ്യക്തികള്‍ക്ക് അവരുടെ പൂര്‍വ്വികരുടെ സാന്നിധ്യം സമീപത്ത് അനുഭവപ്പെടാന്‍ തുടങ്ങിയേക്കാം. മരണപ്പെട്ടയാളുടെ മരണാനന്തര ജീവിതത്തിലേക്കുള്ള വരവിന്റെ ആഘോഷമായി ഇതിനെ വ്യാഖ്യാനിക്കുന്നു. കാരണം കുടുംബാംഗങ്ങള്‍ അവരോടൊപ്പം ചേരാന്‍ തയ്യാറെടുക്കുന്നതായി വിശ്വസിക്കപ്പെടുന്നു.
കൂടാതെ നിങ്ങളെ ഒരു നായ പിന്തുടരാന്‍ തുടങ്ങുകയും നാല് ദിവസത്തിലധികം ഈ സ്വഭാവം തുടരുകയും ചെയ്താല്‍ അത് നിങ്ങളുടെ മരണം അടുക്കുന്നു എന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. മാത്രമല്ല മരിക്കുന്ന സമയത്ത് ഒരു വ്യക്തിയുടെ കൈകളിലെ വരകള്‍ അപ്രത്യക്ഷമാകുകയോ പൂര്‍ണ്ണമായും അദൃശ്യമാകുകയോ ചെയ്യുമെന്ന് ഗരുഡ പുരാണം പറയുന്നു.