ഹൈന്ദവ വിശ്വാസ പ്രകാരം ഭഗവാന് നല്‍കുന്ന ഒരു വഴിപാടാണ് അഭിഷേകം. വെറുതെ പ്രാര്‍ത്ഥിക്കുന്നതിന്റെ ഇരട്ടിഫലം വഴിപാട് നടത്തുന്നതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തന്റെ സകല പാപങ്ങളും നീങ്ങി കിട്ടുന്നതിനും കര്‍മ്മഫലമായുള്ള വിവിധ രോഗങ്ങളില്‍ നിന്നും ദു:ഖങ്ങളില്‍ നിന്നും മോചനം ലഭിക്കാനായി ദേവിക്ക് നടത്തുന്നതാണ് കുങ്കുമാഭിഷേകം. കുങ്കുമാഭിഷേകത്തിന് പുറമെ ഭസ്മം, ചന്ദനം, കളഭം, തേന്‍, പാല്‍ നെയ്യ്, പഞ്ചാമൃതം, ഇളനീര്‍ , പനിനീര്‍ , എണ്ണ, പഞ്ചഗവ്യം എന്നിവ കൊണ്ടും അഭിഷേകം നടത്താറുണ്ട്. ഓരോ അഭിഷേകത്തിനും പ്രത്യേകം ഫലപ്രാപ്തിയും അര്‍ത്ഥവും ഉണ്ട് .