Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാതുകുത്തലിന് പറ്റിയ സമയം ഇതാണ്!

കാതുകുത്തലിന് പറ്റിയ സമയം ഇതാണ്!

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 12 ജൂലൈ 2022 (16:37 IST)
ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ വളരെയധികം പ്രധാന്യമുണ്ട് കാതുകുത്തല്‍ ചടങ്ങിന്. സംസ്‌കൃതത്തില്‍ കുഞ്ഞിന്റെ കാതുകുത്തുന്ന ചടങ്ങിനെ കര്‍ണ്ണവേധം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരുകാലത്ത് സ്ത്രികളും പുരുഷന്‍മാരും ഒരേപോലെ ആചരിച്ചിരുന്ന ആചാരമായിരുന്നു കാതുകുത്തല്‍.
 
ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് കാതുകുത്തല്‍ നടത്തുക. നിലവിളക്ക് കത്തിച്ച് ഗണപതിയൊരുക്ക് വച്ചശേഷമാണ് കാതുകുത്തല്‍ നടത്തുന്നത്. കുഞ്ഞിന്റെ 1, 3, 5 തുടങ്ങിയ ഒറ്റ വയസ്സുകളിലാണ് കാതുകുത്തല്‍ നടത്തുന്നത്. പാരമ്പര്യമായി പരിശിലനം സിദ്ധിച്ച വ്യക്തി സ്വര്‍ണ്ണ കമ്പിയോ ചെമ്പു കമ്പിയോ നാരകത്തിന്റെ മുള്ളോ ഉപയോഗിച്ച് ഒരു തുള്ളി രക്തം പോലും പൊടിയാതെയാണ് ഈ കര്‍മ്മം ചെയ്യുന്നത്. കാത് കുത്തിയ ശേഷം അവിടെ വെണ്ണ പുരട്ടുകയും ചെയ്യും.
 
കാതുകുത്തലും ശുഭ മുഹൂര്‍ത്തത്തിലാണ് ചെയ്യേണ്ടത്. അവിട്ടം, അത്തം, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, രേവതി, തിരുവോണം, ചിത്തിര എന്നീ നക്ഷത്രങ്ങള്‍ കര്‍ണ്ണവേധത്തിനു ശുഭങ്ങളാണ്. ഉത്രം, ഉത്രാടം, ഉതൃട്ടാതി നക്ഷത്രങ്ങളും കൊള്ളാമെന്ന് ചില ആചാര്യന്‍മാര്‍ക്ക് അഭിപ്രായമുണ്ട്. മകരം, ഇടവം, മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, ധനു, മീനം എന്നീ രാശികള്‍ കര്‍ണ്ണവേധത്തിന് ഉത്തമമാണ്. മറ്റുള്ള രാശികള്‍ വര്‍ജ്ജിക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Guru Purnima 2022: ജൂലൈ 13, നാളെ ഗുരു പൂര്‍ണിമ