എല്ലാ ആരാധനാലയങ്ങള്‍ക്കും അതിന്റേതായ പവിത്രതയുണ്ട്. അതുപോലെതന്നെ ആരാധനാലയങ്ങള്‍ ദര്‍ശിക്കുമ്പോള്‍ അവിടെ പാലിക്കേണ്ട നിയമങ്ങളും ഉണ്ട്. ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ നാം പാലിച്ചിരിക്കേണ്ട ചില നിബന്ധങ്ങള്‍ ഉണ്ട്. അവ ലംഘിക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് എതിരെയാണ്. ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ചെരുപ്പ് ധരിക്കാന്‍ പാടില്ല. ചെരുപ്പ് അശുദ്ധിയായാണ് ക്ഷേത്രങ്ങളില്‍ കണക്കാക്കപ്പെടുന്നത്. പവിത്രമായ ക്ഷേത്രങ്ങളില്‍ ചെരുപ്പ് ധരിച്ച് ദര്‍ശനം നടത്താന്‍ പാടില്ല.
പല ക്ഷേത്രങ്ങളിലും പലതരത്തിലാണ് വസ്ത്രം ധരിക്കേണ്ടത്. ഓരോ ക്ഷേത്രത്തിലും അവരുടെ വസ്ത്രധാരണ രീതിക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ വസ്ത്രധാരണ രീതികള്‍ ഒന്നും പ്രത്യേകിച്ച് പറയപ്പെട്ടിട്ടില്ലാത്ത ക്ഷേത്രങ്ങളുമുണ്ട്. മറ്റൊന്ന് ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫോട്ടോ എടുക്കാന്‍ പാടില്ല എന്നുള്ളതാണ്. പല ക്ഷേത്രങ്ങളും ഇത് വിലക്കുന്നുണ്ട്. ഇത് അവിടുത്തെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഫോട്ടോ എടുക്കാന്‍ വിലപേര്‍പ്പെടുത്തിയിരിക്കുന്നത്. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നാം കാണാറുള്ള ഒരു ബോര്‍ഡാണ് ശബ്ദം നാമജപത്തിനു മാത്രം എന്നത്.
പലരും ക്ഷേത്രങ്ങളില്‍ എത്തുന്നത് ശാന്തമായ ഒരു അന്തരീക്ഷത്തില്‍ കുറച്ച് സമയം ചിലവഴിക്കാനാണ്. അത്തരത്തില്‍ ഒരിടത്തില്‍ അനാവശ്യമായി ഉറക്കെ സംസാരിക്കുകയോ ഫോണിലൂടെ സംസാരിക്കുകയോ ചെയ്യുന്നത് നല്ല ശീലമല്ല. അതുപോലെതന്നെ എല്ലാ ക്ഷേത്രങ്ങളിലും എല്ലാവര്‍ക്കും കയറി ചെല്ലാന്‍ ആവാത്തതും എല്ലാവര്‍ക്കും സ്പര്‍ശിക്കാന്‍ പാടില്ല എന്നുള്ളതുമായ ചില സ്ഥലങ്ങള്‍ ഉണ്ടാകും. അവിടെയൊന്നും അനുവാദമില്ലാതെ പ്രവേശിക്കരുത്. മറ്റൊന്ന് നമ്മള്‍ പാലിക്കേണ്ട അച്ചടക്കമാണ് . ക്യു പാലിക്കേണ്ട സ്ഥലങ്ങളില്‍ അത് പാലിക്കുക.