ഹൈന്ദവാചാര പ്രകാരം ജന്മദിനത്തിന് ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവതകളെയാണ് പൂജിക്കേണ്ടത്. ഹൈന്ദവാചാര പ്രകാരം നിങ്ങളുടെ ജന്മദിനം വരുന്നത് ഞായറാഴ്ചയാണെങ്കില്‍ നിങ്ങള്‍ പൂജിക്കേണ്ടത് വിഷ്ണു ഭഗവാനെയാണ്. ഭഗവാന്റെ അവതാരങ്ങളായ കൃഷ്ണന്‍, ശ്രീരാമന്‍ എന്നിവരെ പൂജിക്കുന്നതും നല്ലതാണ്. തിങ്കളാഴ്ചയാണ് ജന്മദിനം വരുന്നതെങ്കില്‍ നിങ്ങള്‍ പൂജിക്കേണ്ടത് ശിവ ഭഗവാനെയാണ്.
നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങള്‍ അകറ്റാന്‍ ശിവ ഭഗവാനെ പൂജിക്കുന്നത് നല്ലതാണ്. ഇനി ചൊവ്വാഴ്ചയാണ് നിങ്ങളുടെ ജന്മദിനമെങ്കില്‍ നിങ്ങള്‍ ആഞ്ജനേയ സ്വാമിയെ പൂജിക്കണം. ജന്മദിനം വരുന്നത് ബുധനാഴ്ച ദിവസങ്ങളില്‍ ആണെങ്കില്‍ ജന്മദിനം വരുന്നതെങ്കില്‍ ഗണപതി ഭഗവാനെയാണ് പൂജിക്കേണ്ടത്. ഗണപതി ഭഗവാനെ പൂജിക്കുന്നത് വിഘ്‌നങ്ങളെല്ലാം അകറ്റാന്‍ സഹായിക്കും.
വെള്ളിയാഴ്ച ദിവസങ്ങളില്‍ ജന്മദിനം വരുന്നവര്‍ ദുര്‍ഗാദേവിയെ പൂജിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും അഭിവൃദ്ധിയും നല്‍കും. ശനിയാഴ്ച ദിവസങ്ങളില്‍ ജന്മദിനം വന്നാല്‍ കാലഭൈരവനെ അല്ലെങ്കില്‍ ഹനുമാന്‍ ഭഗവാനെ ആരാധിക്കാം.