Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് പ്രദോഷ വ്രതാനുഷ്ഠാനം?

എന്താണ് പ്രദോഷ വ്രതാനുഷ്ഠാനം?

സിആര്‍ രവിചന്ദ്രന്‍

, ശനി, 18 സെപ്‌റ്റംബര്‍ 2021 (17:27 IST)
ഭഗവാന്‍ മഹാദേവന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് പ്രദോഷ വ്രതം. പ്രദോഷത്തിന്റെ അന്ന് ശുദ്ധിയായി ശിവഭഗവാനെ മനസ്സില്‍ ധ്യാനിച്ചാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഇങ്ങനെ ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാല്‍ സന്താനസൗഭാഗ്യം, ഐശ്വര്യം, ആയുരാരോഗ്യം, ദാരിദ്ര്യദുഖശമനം എന്നിവയുണ്ടാകുമെന്നാണ് വിശ്വാസം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം എന്ന വാക്കിനര്‍ത്ഥം. പ്രദോഷദിനത്തില്‍ സന്ധ്യക്ക് ശിവപാര്‍വതി ക്ഷേത്രദര്‍ശനം നടത്തുന്നത് നല്ലതാണ്. പ്രദോഷത്തിന്റെ തലേ ദിവസം മുതല്‍ തന്നെ പ്രതം ആരംഭിക്കണം. തലേന്ന് ഒരിക്കലൂണാണ് ഉത്തമം. പ്രദോഷ ദിനത്തില്‍ രാവിലെ ശിവക്ഷേത്ര ദര്‍ശനവും ശിവന്റെ ഇഷ്ടവഴിപാടുകള്‍ നടത്തുകയും ചെയ്യാറുണ്ട്. പകല്‍ മുഴുവന്‍ ഉപവാസം അനുഷ്ഠിക്കുന്നതാണ് നല്ലത്. സന്ധ്യക്ക് ക്ഷേത്രദര്‍ശനത്തിനു ശേഷം ഭഗവാന് കരിക്ക് നേദിച്ച് അത് ഭക്ഷിച്ച ശേഷം ഉപവാസം അവസാനിപ്പിക്കാം. അല്ലെങ്കില്‍ ക്ഷേത്രത്തിലെ പ്രസാദം സേവിച്ചും ഉപവാസം അവസാനിപ്പിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് പുഷ്പാര്‍ച്ചന?