നമ്മള്‍ പൊതുവേ പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ് നല്ലകാലം ചീത്തകാലം എന്നൊക്കെ. ഇതറിയാന്‍ ജ്യോത്സ്യന്മാരെയാണ് ആശ്രയിക്കുന്നത്. ഈ ജന്മത്തിലും പൂര്‍വ്വ ജന്മത്തിലും നാം ചെയ്യുന്ന കര്‍മഫലം മാണ് നല്ലകാലവും ചീത്തകാവുമായി വന്നുചേരുന്നത്. ജാതക പ്രകാരം നല്ലകാലമായിരിക്കുമ്പോള്‍ നാം ജ്യോത്സ്യനെ കാണുമ്പോള്‍ ചീത്തകാലമെന്ന് പറയാം. ഇതിനു കാരണം ഇത് ഈ ജന്മത്തില്‍ ചെയ്ത കര്‍മഫലമാണെന്നാണ്.
കര്‍മത്തെ പൊതുവേ മൂന്നായി ആണ് തരം തിരിച്ചിട്ടുള്ളത്. പ്രാരാബ്ധം, സംചിതം, ക്രിയമാണം എന്നിവയാണത്. ഇതില്‍ പ്രാരാബ്ധം ഈ ജന്മം വരെയുള്ളതും സംചിതം ഈ ജന്മത്തിലുള്ളതുമാണ്. ഇതില്‍ കര്‍മഫം ക്രിയാമാണത്തിന് ഇല്ല. കര്‍മം ഈശ്വര സമര്‍പ്പണത്തോടെ ചെയ്യുന്നതുകൊണ്ടാണ് ഇത്.