Karkidakam: കർക്കിടകമാസത്തിലെ നാലമ്പലയാത്രയെ പറ്റി അറിയാം

Webdunia
വ്യാഴം, 20 ജൂലൈ 2023 (17:24 IST)
കര്‍ക്കിടക മാസത്തില്‍ ദശരഥപുത്രന്മാരായ ശ്രീരാമന്‍,ഭരതന്‍,ലക്ഷ്മണന്‍,ശത്രുഘ്‌നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീര്‍ഥാടനമാണ് നാലമ്പല യാത്ര.ആന പോലും അടിതെറ്റുമെന്ന് വിശേഷിക്കപ്പെടുന്ന കര്‍ക്കിടകമാസത്തിലെ രോഗപീഡകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും നാലമ്പല ദര്‍ശനത്തിലൂടെ രക്ഷനേടാനാവുമെന്നാണ് വിശ്വാസം. ശ്രീരാമന്‍,ഭരതന്‍,ലക്ഷ്മണന്‍,ശത്രുഘ്‌നന്‍ എന്നീ ക്രമത്തില്‍ ഒരേ ദിവസം വേണം ക്ഷേത്രങ്ങള്‍ ദര്‍ശനം നടത്താന്‍.
 
കേരളത്തില്‍ നാലിടങ്ങളിലായി നാലമ്പല ദര്‍ശനമുണ്ട്.
 
തൃശൂര്‍എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാര്‍ ശ്രീരാമക്ഷേത്രം,ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം,തിരുമൂഴിക്കുളം,ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം.
 
കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം.
 
കോട്ടയം എറണാകുളം ജില്ലകളിലായി കിടക്കുന്ന തിരുമരയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം,ഭരതപ്പിള്ളി ഭരത സ്വാമി ക്ഷേത്രം, മുലക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, ശത്രുഘ്‌ന സ്വാമി ക്ഷേത്രം
 
മലപ്പുറം ജില്ലയിലെ രാമപുരം ശ്രീരാമ ക്ഷേത്രം, വറ്റല്ലൂര്‍ ചൊവ്വണയില്‍ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്‌ന ക്ഷേത്രം. പെരിന്തല്‍മണ്ണമലപ്പുറം റോഡില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നാലമ്പലമുണ്ടെങ്കിലും ഇവ നാശാവസ്ഥയിലാണ് ഇപ്പോഴുള്ളത്. പുനരുദ്ധാന പ്രവര്‍ത്തനങ്ങള്‍ ഈ അമ്പലങ്ങളില്‍ ഇതുവരെയും നടത്തിയിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sagittarius Yearly Rashifall 2026: കുടുംബബന്ധങ്ങളിൽ വിള്ളൽ, സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ വേണം, 2026 ധനു രാശിക്കാർക്ക് എങ്ങനെ

ആരോഗ്യനില മെച്ചപ്പെടും, അമിത ചെലവുകൾ ഒഴിവാക്കണം, കന്നി രാശിക്കാരുടെ 2026 എങ്ങനെ

Scorpio Yearly Horoscope 2026: ആഗ്രഹിച്ച് കാര്യങ്ങൾ കൈവരിക്കും, എങ്കിലും ജാഗ്രതയും ആത്മസംയമനവും ആവശ്യം, വൃശ്ചികം രാശിക്കാരുടെ 2026 എങ്ങനെ

പ്രണയബന്ധത്തില്‍ കലഹം, ജീവിതത്തിന്റെ പല മേഖലയിലും മുന്നേറ്റം,കര്‍ക്കിടകം രാശിക്കാരുടെ 2026 എങ്ങനെ

Leo Yearly Horoscope 2026 : വ്യാപാരത്തിൽ ലാഭം, ജോലി സ്ഥലത്ത് സംയമനം ആവശ്യം, ചിങ്ങം രാശിക്കാർക്ക് 2026 എങ്ങനെ

അടുത്ത ലേഖനം
Show comments