Select Your Language

വാവുബലി വീട്ടിലും ഇടാം; ചെയ്യേണ്ടത് ഇങ്ങനെ

webdunia

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 ജൂലൈ 2022 (09:48 IST)
കര്‍ക്കിടകത്തില്‍ കറുത്ത വാവിന് ഇടുന്ന ബലിയാണ് വാവുബലി. പൊതുവെ കര്‍ക്കിടക മാസത്തെ പിതൃക്കളുടെ മാസമെന്നാണ് പറയുന്നത്. എല്ലാ കറുത്ത വാവിനും ബലി ഇടാമെങ്കിലും കര്‍ക്കിടക മാസത്തിലെ വാവുബലിയാണ് പ്രധാനപ്പെട്ടത്. പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിനാണ് ബലി ഇടുന്നത്. ഏഴു തലമുറയിലെ പിതൃക്കള്‍ക്ക് ഇതിന്റെ ഫലം കിട്ടുമെന്നാണ് വിശ്വാസം
 
നിലവില്‍ കൊവിഡ് സാഹചര്യത്തില്‍ തീര്‍ത്ഥസ്ഥലങ്ങളില്‍ വച്ച് ബലിയിടാന്‍ സാധിക്കാത്ത സാഹചര്യമാണ്. അതിനാല്‍ വീട്ടില്‍ വച്ചും ബലി ഇടാവുന്നതാണ്. പകുതി വെന്ത കുത്തരികൊണ്ടാണ് ബലിച്ചോറുണ്ടാക്കുന്നത്. നിലവിളക്ക് കൊളുത്തി ദര്‍ഭകൊണ്ടുള്ള പവിത്രമോതിരം ധരിച്ച് കര്‍മങ്ങള്‍ തുടങ്ങണം. ഗണപതിയെ സങ്കല്‍പിച്ച് അല്പം ചോറ് വച്ച് ചോറ് ഉരുളകളായി അഞ്ചുതവണ പ്രാര്‍ത്ഥിച്ച് ഇലയില്‍ വയ്ക്കുകയാണ് വേണ്ടത്. ബലി ഇട്ട ശേഷം പിതൃക്കളോട് പിതൃലോകത്ത് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് പവിത്രമോതിരം ഊരാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈമാസം അവസാനം വരെ സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം