Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യാസ്തമയത്തിനുശേഷം നഖം വെട്ടാന്‍ പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട്?

സൂര്യാസ്തമയത്തിനുശേഷം നഖം വെട്ടാന്‍ പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട്?

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 25 ഓഗസ്റ്റ് 2021 (13:21 IST)
പണ്ടുമുതലേ വീട്ടിലെ പ്രായമുള്ള ആളുകള്‍ പറയാറുള്ളതാണ് സൂര്യാസ്തമയത്തിനുശേഷം നഖം വെട്ടാന്‍ പാടില്ലെന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ശാസ്ത്രീയമായി എന്തെങ്കിലും വിശദീകരണമുള്ളതായും പറയപ്പെടുന്നില്ല. പണ്ടുകാലത്ത് വൈദ്യുതി ഒന്നും ഇല്ലാതിരുന്ന സമയത്ത വീട്ടിലെ കാരണവന്മാര്‍ രാത്രിയില്‍ നഖം വെട്ടാന്‍ പാടില്ലെന്ന് മറ്റുള്ളവരെ വിലക്കിയിരുന്നു. രാത്രിയിലെ അരണ്ട വെളിച്ചത്തില്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നഖം മുറിയ്ക്കുമ്പോള്‍ പരിക്കുകള്‍ പറ്റാന്‍ സാധ്യതയുള്ളതിനാലാണ് വീട്ടിലെ മുതിര്‍ന്നവര്‍ അത് വിലക്കിയിരുന്നത്. എന്നാല്‍ കേട്ടറിവുപോലെ അത് പിന്നീടുള്ള ആളുകളും പിന്തുടരുകയായിരുന്നു എന്നതാണ് വാസ്തവം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാത്രിസയത്ത് ആല്‍മരത്തിന് സമീപം വിശ്രമിക്കരുത്, കാരണമിതാണ്!