Webdunia - Bharat's app for daily news and videos

Install App

മനസിനെ വരുതിക്ക് നിര്‍ത്താന്‍ ഇതാ ചില വഴികള്‍

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (16:54 IST)
ചപലമായ മനസിനെ ഇച്ഛാശക്തികൊണ്ട്‌ വിജയിക്കുന്നവര്‍ക്ക്‌ മാത്രമേ ലോകത്തെ മാറ്റിമറിക്കാന്‍ കഴിയൂ. ഇച്ഛാശക്തിയുള്ളവരുടെ വിരല്‍ത്തുമ്പിലാണ്‌ ലോകം തിരിയുന്നത്‌ എന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌.
 
മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ജീവിത വിജയം നേടാനാകൂ. അതിനുള്ള ഉപാധിയാണ്‌ ഉപവാസവും പ്രാര്‍ത്ഥനയും. പ്രലോഭനങ്ങളെ അതിജീവിച്ച്‌ മനസിനെ മെരുക്കി എടുക്കാനുള്ള പാഠമാണ്‌ ഉപവാസങ്ങളിലൂടെ നേടുന്നത്‌.
 
ക്ഷോഭകാരിയും ധിക്കാരിയും ചഞ്ചലവുമായ മനസിനെ നിയന്ത്രിക്കാന്‍ എന്തു ചെയ്യണമെന്നാണ്‌ യുദ്ധഭൂമിയില്‍ വച്ച്‌ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട്‌ ചോദിക്കുന്നത്‌. അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും മനസിനെ കീഴ്പ്പെടുത്താമെന്നാണ്‌ ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നത്‌. 
 
മനസ്‌ കുരങ്ങനെ പോലെയാണെന്നാണ്‌ ഗീതയില്‍ പറയുന്നത്‌. ഒന്നിനും വഴങ്ങാതെ മനസ്‌ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കും. 
 
ഉപവാസം ചെയ്യുന്നയാള്‍ ഭക്ഷണത്തില്‍ മാത്രമല്ല. മനസിന്‍റെ സഞ്ചാരത്തേയും നിയന്ത്രിക്കണം. വിനോദങ്ങളില്‍ നിന്നും മനസിനെ ബോധപൂര്‍വ്വം പിന്‍തിരിപ്പിക്കുക. പൂചൂടുക, ആഭരണം അണിയുക, വിശിഷ്ടവസ്ത്രങ്ങള്‍ അണിയുക, സുഗന്ധദ്രവ്യങ്ങള്‍ പുരട്ടുക, കണ്ണെഴുതുക തുടങ്ങിയവ വര്‍ജ്ജിക്കണം. 
 
മാംസാഹാരവും വന്‍‌പയര്‍, ഇലക്കറി, തേന്‍ മുതലായവയും ഉപേക്ഷിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുന്ന പൊസിഷന്‍ നിങ്ങളുടെ സ്വഭാവത്തെ വെളിപ്പെടുത്തും

വാമനാവതാരം സംഭവിച്ചത് രണ്ടാം യുഗമായ ത്രേതായുഗത്തിലാണ്; ഐതീഹ്യം അറിയാമോ

പൂര്‍വ്വികരെ ബഹുമാനിക്കാനും വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

ചിങ്ങത്തിലെ ശുക്ര സംക്രമണം: ഈ രാശിക്കാര്‍ക്ക് വരാനിരിക്കുന്നത് സുവര്‍ണ്ണ ദിനങ്ങള്‍

ദൈവങ്ങള്‍ തന്നെ സംരക്ഷിക്കുന്ന ക്ഷേത്രങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments