Select Your Language

Notifications

webdunia
webdunia
webdunia
webdunia

31 ദിവസവും രാമായണം ഓണ്‍ലൈനില്‍ വായിക്കാം

31 ദിവസവും രാമായണം ഓണ്‍ലൈനില്‍ വായിക്കാം

രവിശങ്കരന്‍

, വ്യാഴം, 16 ജൂലൈ 2020 (13:15 IST)
മഴയുടെ കറുത്ത ആവരണം പേറി കര്‍ക്കടകമെത്തി. ഈ മാസം മറ്റ് 11 മാസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്‍റെ ഭിഷ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം.
 
അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കര്‍ക്കടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയില്‍ ശരീരത്തിന് പൂര്‍ണ വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കര്‍ക്കടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാരീതി ഇന്ന് കൂടുതല്‍ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ - മാംസാദികള്‍ വര്‍ജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെ ഇതിന്‍റെ ഭാഗം.
 
മനസിനെ ശുദ്ധമാക്കാന്‍ കര്‍ക്കടകം രാമായണ മാസം കൂടിയാണ്. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്‍‌മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.
 
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ രാമായണ ഗ്രന്ഥം തേടിപ്പിടിച്ചു വായിക്കാന്‍ പ്രയാസമുള്ള കുറെപ്പേരെങ്കിലും കാണും. അവര്‍ക്കായി ഓണ്‍ലൈനില്‍ രാമായണം വായിക്കാന്‍ മലയാളം വെബ്‌ദുനിയ അവസരം നല്‍കുന്നു. 
 
രാമായണ മാസമായ കര്‍ക്കിടകത്തിലെ 31 ദിവസം വായിക്കാന്‍ പാകത്തില്‍ രാമായണം ചെറിയ ഖണ്ഡങ്ങളായി കൊടുത്തിരിക്കുന്നത് കാണാം. ഇനി മനസു ദക്ഷിണയായി അര്‍പ്പിച്ച് രാമന്‍റെ ഇതിഹാസം വായിക്കുക. സീതായനത്തിന് സാക്ഷിയാകുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവ വീട്ടിൽനിന്നും വേഗം ഒഴിവാക്കിക്കോളൂ !