Webdunia - Bharat's app for daily news and videos

Install App

‘ഓം’ എന്നാൽ എല്ലാം എന്നർത്ഥം!

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (14:18 IST)
ആദിയില്‍ ഉണ്ടായ ശബ്ദം ഓംകാരമാണെന്ന്‌ ഹൈന്ദവര്‍ വിശ്വസിക്കുന്നു. ഓം എന്നാൽ എല്ലാം എന്നർത്ഥം. ലോകത്ത് അടങ്ങിയിരിക്കുന്ന സകലജീവജാലകങ്ങളേയും കുറിച്ച് പറയുന്നതാണ് ഓം. ജീവിതത്തിന്‍റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും അടങ്ങിയ ശബ്ദമായാണ്‌ ‘ഓം’ കരുതപ്പെടുന്നത്‌. 
 
മിക്ക ഉപനിഷത്തുക്കളിലും ഓം കാരത്തിന്‍റെ പൊരുള്‍ ഓരോ തരത്തില്‍ വിവരിച്ചിട്ടുണ്ട്‌. മുണ്ഡകോപനിഷത്തിലെ വിവരണങ്ങള്‍ ഓം കാരത്തിന്‍റെ മഹത്വത്തെയാണ്‌ വെളിവാക്കുന്നത്‌. 
 
പാലില്‍ നിന്ന്‌ വെണ്ണ കടഞ്ഞെടുക്കുന്നതു പോലെ വേദങ്ങളില്‍ നിന്നും കടഞ്ഞെടുത്ത സാരാംശമായി ഓം കാരം നിലനില്‍ക്കുന്നു.
 
ഓംകാരത്തിന്‍റെ മഹത്വത്തെ വിവരിക്കാത്ത ആദിമ ഗ്രന്ഥങ്ങളില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും എല്ലാം ‘ഓം’ എന്ന ശബ്ദത്തിന്‍റെ നാനാര്‍ത്ഥങ്ങളെ വിവരിക്കുന്നു. വേദങ്ങളുടെ സാരാംശമത്രയും അടങ്ങിയ ഒറ്റ ശബ്ദമായി ഓംകാരം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്‌. 
 
‘അ’കാരം ഈശ്വരനേയും ‘ഉ’കാരം ജീവാത്മാവിനെയും ‘മ’കാരം ജീവികള്‍ക്ക്‌ വേണ്ടി ഈശ്വര സേവ ചെയ്യുന്നവനേയും ആണ്‌ പ്രതിനിധാനം ചെയ്യുന്നതെന്നാണ്‌ വിവക്ഷ. ഈ മൂന്നക്ഷരങ്ങളും യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹാരങ്ങളെ ആണ്‌ കാണിക്കുന്നതെന്നാണ്‌ മറ്റൊരു വിവക്ഷ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

നിങ്ങളുടെ ജനനത്തീയതി ഇതാണോ? ന്യൂമറോളജി പറയുന്നത് നോക്കാം

Zodiac Prediction 2025: പുതുവര്‍ഷത്തില്‍ കന്നിരാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത

Zodiac Prediction 2025: ഈ രാശിയിലുള്ള സ്ത്രീകള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും, നിങ്ങള്‍ ഈ രാശിക്കാരിയാണോ

അടുത്ത ലേഖനം
Show comments