ക്ഷേത്രങ്ങളിൽ പോകുമ്പോൾ പ്രതിഷ്ടയുടെ ഇഷ്ടനിവേദ്യം വഴിപാടായി നേരുന്നവരാണ് നമ്മൾ. എന്നാൽ ദേവീദേവൻമാർക്ക് നിവേദ്യമർപ്പിക്കുന്നതിന് പിന്നിലെ കാരണം എന്താണ് എന്ന് എത്ര പേർ ചിന്തിച്ചുനോക്കിയിട്ടുണ്ട്. എന്താണ് നിവേദ്യം എന്ന് ചോദിച്ചാൽ പലർക്കും ഉത്തരം ഉണ്ടാവില്ല. എന്നാൽ ഇത് നമ്മൾ അറിഞ്ഞിരിക്കണം.
സർവതും ഈശ്വരന്റേതാണെന്നും എല്ലാം ഈശ്വരനുതാന്നെ സമർപ്പിക്കുന്നു എന്നതുമാണ് ദേവീദേവൻമാർക്ക് നിവേദ്യം സമർപ്പിക്കുന്നതിന് പിന്നിലെ പൊരുൾ. ദേവീദേവൻമാരുടെ ഇഷ്ടങ്ങൾക്കാനുസരിച്ച് ഓരോ ക്ഷേത്രത്തിലും നിവേദ്യങ്ങൾ മാറും എന്ന് മാത്രം.
ഈശ്വരന് നേതിച്ചതിന്റെ ബാക്കി പ്രസാദമായി കഴിക്കുന്നതിലൂടെ ഈശ്വരൻ ഭക്തനിലേക്ക് കൂടുതൽ അടുക്കുന്നു എന്നാണ് വിശ്വാസം. ഓരോ ക്ഷേത്രങ്ങളിലു അവിടുത്ത പ്രതിഷ്ടയുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള നിവേദ്യങ്ങളാണ് വഴിപാടായി ഉണ്ടാവുക.