Webdunia - Bharat's app for daily news and videos

Install App

അഗ്നിയെ സാക്ഷിയാക്കി പുണ്യ കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്തിന് ?

അഗ്നിസാക്ഷിയായി കര്‍മ്മങ്ങള്‍

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (14:05 IST)
അഗ്നിയെ സാക്ഷിയാക്കി മാത്രമാണ്‌ ഹിന്ദുക്കള്‍ എല്ലാ പുണ്യ കര്‍മ്മങ്ങളും അനുഷ്‌ഠിക്കുന്നത്‌. ക്ഷേത്രങ്ങളിലാകാട്ടെ ഏറ്റവും പ്രധാനം ദീപാരാധനയുമാണ്‌. ദീപങ്ങള്‍ ഉഴിഞ്ഞുള്ള ആരാധാനാ രീതിക്ക്‌ പ്രത്യേക നിര്‍ദേശങ്ങള്‍ ആചാര്യന്മാര്‍ നല്‌കിയിട്ടുണ്ട്‌. ഒരു ദീപം മാത്രമടങ്ങിയ ആരാധന സരസ്വതിയെ സൂചിപ്പിക്കുന്നു. മൂന്ന്‌ ദീപങ്ങല്‍ സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നിവയുടെ സാന്നിധ്യമറിയിക്കുന്നു. 
 
കല, പ്രതിഷ്ഠ കല, വിദ്യ, ശാന്തി, ശാന്തി അതീതകല എന്നീ അഞ്ച്‌ കലകളെയാണ്‌ പഞ്ചദീപങ്ങള്‍ കാണിക്കുന്നത്‌. വിഗ്രഹത്തിന്‌ ചുറ്റും സാധാരണ ദീപങ്ങള്‍ മൂന്നുവട്ടം ഉഴിയാറുണ്ട്‌. ആദ്യം ദീപം കാണിക്കുന്നത്‌ ലോകക്ഷേമത്തിനും രണ്ടാമത്തേത്‌ ഗ്രാമപ്രദേശത്തിന്‍റെ ക്ഷേമത്തിനും മുന്നാമത്തേത്‌ പഞ്ചഭൂതങ്ങളെ അടക്കി നിര്‍ത്താനുള്ള ശക്തിക്ക്‌ വേണ്ടിയുമാണ്‌. 
 
ദീപാരാധനാവേളയില്‍ ദേവതകള്‍ ഓരോ ദീപങ്ങളിലും കുടികൊണ്ട്‌ ഈശ്വരദര്‍ശനം നേടുന്നു എന്നാണ്‌ സങ്കല്‍പം. ഈശ്വരന്‌ മനുഷ്യന്‍ അര്‍പ്പിക്കുന്ന പതിനാറുതരം ഉപചാരങ്ങളില്‍ ഒന്നാണ്‌ ദീപാരാധന. ദീപങ്ങളാല്‍ പരംപിതാവിനെ ആരാധിക്കുന്നു എന്ന സങ്കല്‍പ്പവും നിലവിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Guruvayur Ekadashi 2024:ഒരു വർഷത്തിലെ എല്ലാ ഏകാദശിയും അനുഷ്ഠിച്ചതിന് തുല്യം, ഗുരുവായൂർ ഏകാദശി നാളെ

അടുക്കളയില്‍ ഈ സാധനങ്ങള്‍ സ്ഥിരം താഴെ വീഴാറുണ്ടോ? അശുഭകരമായ എന്തോ സംഭവിക്കാന്‍ പോകുന്നു!

ഈ ദേവതയുടെ ചിത്രങ്ങൾ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്; വാസ്തുശാസ്ത്രം പറയുന്നത്

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments