Webdunia - Bharat's app for daily news and videos

Install App

അറിയണം... അയ്യപ്പന്മാർ കറുപ്പുടുക്കുന്നതിന് പിന്നിലെ ആ സത്യങ്ങള്‍ !

അയ്യപ്പന്മാർ കറുപ്പുടുക്കുന്നതിന് പിന്നിൽ

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (17:16 IST)
ശരണം വിളിയുടെയും വ്രതശുദ്ധിയുടെയും മാസമാണ് വൃശ്ചികം. മല ചവിട്ടുന്ന ഓരോ അയ്യപ്പന്റേയും മനസ്സും ശരീരവും പരിശുദ്ധമായിരിയ്ക്കണമെന്നാണ് ശാസ്ത്രം. ശബരിമലയില്‍ അയ്യപ്പ ദർശനം നടത്തണമെങ്കില്‍ പരിശുദ്ധിയോട് കൂടി മാത്രമേ ഏത് കാര്യവും ചെയ്യാന്‍ പാടുള്ളൂ. ഞാന്‍ തന്നെയാണ് അയ്യപ്പസ്വാമി എന്ന ചിന്ത ഓരോ ഭക്തന്റെ മനസ്സിലും ശരീരത്തിലും ഉണ്ടായിരിക്കുകയും വേണം.
 
അയ്യപ്പസ്വാമിയെ ദർശിക്കാൻ പോകുമ്പോളും പല ആചാരങ്ങളും പാലിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ആചാരമാണ് ഭക്തർ കറുപ്പ് വസ്ത്രം അണിയണമെന്നത്. അയ്യപ്പന്മാർ ഇത്തരത്തിൽ കറുത്ത വസ്ത്രം മാത്രം അണിയുന്നതിന് പിന്നിലും പല കാരണങ്ങളുണ്ട്. എന്തെല്ലാമാണ് അതെന്ന് നോക്കാം.
 
അഗ്നിയുടെ പ്രതീകമായാണ് അയ്യപ്പന്മാർ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നത്. അഗ്നിവര്‍മമെന്നാണ് കറുപ്പ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിച്ചാല്‍ താന്‍ ഈശ്വരന് തുല്യമാണെന്നാണ് സങ്കല്‍പ്പം. സ്വയം അഗ്നിയായി മാറാനാണ് ഓരോ ഭക്തനും ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. 
 
നാം ധരിയ്ക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ മനസ്സിലും മാറ്റം വരുത്തും. അതുകൊണ്ട് തന്നെയാണ് അയ്യപ്പഭക്തര്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണമെന്ന് പറയുന്നത്. ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തെ അഗ്നിയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഓരോ ഭക്തനും കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ ഈശ്വര തുല്യനാകുമെന്നും ആചാര്യന്മാര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

അടുത്ത ലേഖനം
Show comments