ചിങ്ങമാസ പൂജകൾക്കായി ശബരിമല നട പതിനാറിന് തുറക്കും
ശബരിമല നട പതിനാറിന് തുറക്കും
ചിങ്ങമാസ പൂജകൾക്കായി ശബരീശ സന്നിധി ഓഗസ്റ്റ് പതിനാറ് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. അന്ന് രാത്രി പത്ത് മണിക്ക് നട അടച്ച ശേഷം അടുത്ത ദിവസം ചിങ്ങം ഒന്നിന് വെളുപ്പിന് നട തുറക്കും.
എല്ലാ മലയാള മാസങ്ങളിലും നടക്കുന്നതുപോലെ പതിവ് പൂജകൾക്കൊപ്പം വിശേഷാൽ പൂജകളായ പടിപൂജ, ഉദയാസ്തമന പൂജ എന്നിവയും ഉണ്ടായിരിക്കും. ചിങ്ങം അഞ്ചാം തീയതി അതായത് ഓഗസ്റ് ഇരുപത്തി ഒന്നിന് രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.