Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ നാലമ്പലങ്ങള്‍

തൃശൂരിലാണ് പ്രസിദ്ധമായ നാലമ്പലങ്ങളുള്ളത്

Sree Rama Temple, Thriprayar

രേണുക വേണു

, തിങ്കള്‍, 22 ജൂലൈ 2024 (15:19 IST)
Sree Rama Temple, Thriprayar

നാലമ്പലങ്ങള്‍ എന്ന് പറയുന്നത് വെറും നാല് അമ്പലങ്ങളല്ല. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ ക്ഷേത്രങ്ങളാണവ. രാമായണ മാസമായ കര്‍ക്കിടകത്തില്‍ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.
 
ഇവ നാലും ഒരു ദിവസം തൊഴുന്നത് ശ്രേയസ്‌കരമാണെന്നാണ് വിശ്വാസം. നാലിടത്തും നട തുറന്ന് ഇരിയ്ക്കണം. എന്നാല്‍ ഇത് മിക്കപ്പോഴും സാധ്യമാകാറില്ല. ദുരം കൊണ്ടും എത്താനുള്ള പ്രയാസം കൊണ്ടും പൂജാസമയത്തിലെ വ്യത്യാസം കൊണ്ടും. 
 
തൃശൂരിലാണ് പ്രസിദ്ധമായ നാലമ്പലങ്ങളുള്ളത്.
 
1. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം
2. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം (ഭരതന്‍)
3. മൂഴിക്കുളം ലക്‌സ്മണ ക്ഷേത്രം
4. പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം
 
ഒട്ടേറെ ഭക്തജനങ്ങള്‍ നാലമ്പല ദര്‍ശനത്തിന് എത്താറുണ്ട്. നാലമ്പലത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടന ടൂറിസവും കൊടുക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Online Ramayanam: രാമായണം ഓണ്‍ലൈനില്‍ വായിക്കാം - ഓണ്‍ലൈന്‍ രാമായണം ഇതാ