ഭാരതീയ ദര്‍ശനങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ട്. അതിന് ഇപ്പോള്‍ ശാസ്‌ത്രീയതയുടെ പിന്‍ബലവും ലഭിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങനെയുള്ളവക്ക് ചില ഉദാഹരണങ്ങള്‍
ഭൂമി ഉരുണ്ടതാണ്
അനന്തന്‍റെ തലയില്‍ സ്ഥിതി ചെയ്യുന്ന ഭൂമി ഉരുണ്ടതാണെന്ന് ഭാരതീയര്‍ക്ക് അറിയാമായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങളില്‍ ഭാരതീയര്‍ ഉരുണ്ട ഭൂമിയെ ചിത്രീകരിച്ചിരുന്നു.
2 ഫോസ്ഫറസ് മാനസിക വിഭ്രാന്തിയുണ്ടാക്കും
വീടു നിര്‍മ്മിക്കുമ്പോള്‍ ഭൂമി നന്നായി ഉഴുതു നോക്കി അതില്‍ കരി, എല്ല് എന്നിവ ഉണ്ടോയെന്ന് പരിശോധിച്ച് ഉണ്ടെങ്കില്‍ അവ എടുത്ത് കളഞ്ഞ് വീടു വെക്കണമെന്ന് ഭാരതീയ വാസ്തു ശാസ്‌ത്രം പറയുന്നു. ഇവ ഭൂമിയി ഉണ്ടെങ്കില്‍ അവ മാനസിക വിഭ്രാന്തിഉണ്ടാക്കുമെന്നാണ് ഭാരതീയ ശാസ്‌ത്രം പറയുന്നത്. ആധുനിക ഗവേഷണങ്ങള്‍ അഭിപ്രായപ്പെടുന്നത് എല്ലിലുള്ള ഫോസ്ഫറസ് മാനസിക വിഭ്രാന്തിയുണ്ടാക്കുമെന്നാണ്.
3 അന്ധന് കാഴ്‌ച നല്‍കുന്ന അദ്‌ഭുത വിദ്യ
യേശു ഇന്ത്യ സന്ദര്‍ശിച്ചുവെന്നതിന് തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍, അക്കാലത്ത് ഭാരതീയ ആയുര്‍വേദത്തില്‍ അന്ധര്‍ക്ക് കാഴ്‌ച നല്‍കുന്ന ചികിത്സാ സമ്പ്രദായം ഉണ്ടായിരുന്നു( ഇപ്പോഴുമുണ്ട്). യേശു തന്‍റെ നാട്ടിലെ അന്ധന് കാഴ്-ച നല്‍കിയതായി ബൈബിളിലുണ്ട്. യേശു വെള്ളത്തിന് മുകളിലൂടെ നടന്നെന്ന് ബൈബിള്‍ പറയുന്നു. നമ്മുടെ യോഗയില്‍ വെള്ളത്തിന് മുകളിലൂടെ നടക്കുന്ന വിദ്യ വിശദീകരിക്കുന്നുണ്ട്.
4 നായ ഓരിയിട്ടാല്‍ മരണം ഉറപ്പ്
നായ ഓരിയിട്ടാല്‍ മരണം നടക്കുമെന്നാണ് ഭാരതീയരുടെ വിശ്വാസം. ഒരാള്‍ മരിക്കുമ്പോള്‍ ചില വാതകങ്ങള്‍ അയാളുടെ ശരീരത്തിലുണ്ടാകുന്നു. ഈ വാതകങ്ങള്‍ മണത്തു പിടിക്കുന്നതിനുള്ള കഴിവ് നായകള്‍ക്കുണ്ടെന്ന് ചില ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. സുനാമി പോലുള്ള ദുരന്തങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് നായകള്‍ക്കും കന്നുകാലികള്‍ക്കുമുണ്ടെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു