ഹോളി ആഘോഷിക്കുന്ന പൂര്‍ണ്ണിമ ദിവസം പൂരം നക്ഷത്രമായിരിക്കും. ഇത് ഫാല്‍ഗുന മാസത്തില്‍ ആയിരിക്കുകയും ചെയ്യും. ഈ നക്ഷത്രത്തിന്റെ ദേവത സ്ത്രീ ലൈംഗിക അവയവമായ ഭഗമാണ്. ഇതിന്റെ പേരിലാണ് തെറിപറച്ചിലിന്റെ തുടക്കം എന്നും നമുക്ക് അനുമാനിക്കാം. പിന്നെ രാത്രി മുഴുവന്‍ പാട്ടും നൃത്തവുമായി കഴിയണം. പിറ്റേന്ന് രാവിലെ പുളിച്ച തെറി പറഞ്ഞുവേണം ഹോളിയുടെ ചാരം ഒഴുക്കിക്കളയാന്‍.
എന്തായാലും ഇത് ദേവതയോടുള്ള ആരാധനയുടെ ഭാഗം തന്നെയാണ് - കൊടുങ്ങല്ലൂരിലും മറ്റും ഉള്ളതുപോലെ. ചില സ്ഥലങ്ങളില്‍ ശരീരം മുഴുവന്‍ ഭസ്മം, ചാണകം, ചെളി എന്നിവ പൂശി പാട്ടുപാടി നൃത്തം ചെയ്യുന്നതും പതിവാണ്.